കൊച്ചി : ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവർഗമേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത തുടങ്ങിയ വിവിധപഠനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്സ്ലൻസ് അവാര്‍ഡ് നല്കി. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യ, കമ്പ്യൂട്ടർ സാക്ഷരതാ എന്നി കാര്യങ്ങളിൽ അമൃത വിശ്വവിദ്യാപീഠം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡ്. ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സർവകലാശാലഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേർന്ന് പോകുന്നതാണെന്നു കേന്ദ്രസർക്കാർ ഗോത്രവർഗ്ഗാമന്ത്രലയം വിലയിരുത്തി. ട്രൈബൽ മന്ത്രലയത്തിന്റെ ഈ അംഗീകാരം അമൃതസർവ്വകലാശാലക്ക് ലഭിച്ചത് അഭിമാനാർഹമായനേട്ടമാണെന്നും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്സിനേഷൻ തുടങ്ങി അടിയന്തിര ശ്രദ്ധ ആവശ്യമായ വിവിധവിഷയങ്ങളിൽ ബോധവത്കരണം നടത്തുക എന്നത് അമൃത സർവകലാശാലയുടെ പരിഗണനയിൽ വരുന്ന അറിയന്തിര പദ്ധതികളാണെന്നു അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ് ) ഡയറക്ടർ Read more…