ലേറ്റസ്റ്റ് ന്യൂസ്

ഇന്നത്തെ വില നിലവാരം​​

30-10-2018 ​​ഇന്നത്തെ വില നിലവാരം​​ കറൻസി വിനിമയ നിരക്കുകൾ 1.🇸🇦സൗദി റിയാൽ : 19.62 2.🇦🇪യു.എ.ഇ ദിർഹം : 20.04 3.🇶🇦ഖത്തർ റിയാൽ : 20.21 4.🇴🇲ഒമാൻ റിയാൽ : 191.20 5.🇧🇭ബഹ്‌റൈൻ ദിനാർ : 195.27 6.🇰🇼കുവൈറ്റ് ദിനാർ : 242.22 7.🇲🇾മലേഷ്യൻ റിങ്കറ്റ് : 17.61 8.🇺🇸അമേരിക്കൻ ഡോളർ : 73.61 സ്വർണ്ണം ഒരു പവൻ : 23,680 രൂപ സ്വർണ്ണം ഒരു ഗ്രാം : 2960 Read more…

എറണാകുളം

കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണം പ്രതിസന്ധിയില്‍

അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വിലവര്‍ധനയും കൊറഗേറ്റഡ് ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെ.സി.ബി.എം.എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കൊറഗേറ്റഡ് ബോക്‌സുകള്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും നാളിതുവരെയായി നല്‍കിയിരുന്നത്. ബോക്‌സ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ഡ്യൂപ്ലക്‌സ് ബോര്‍ഡിന്റെയും ക്രാഫ്റ്റ് പേപ്പറിന്റെയും ദൗര്‍ഭല്യവും വിലവര്‍ധനവും ബോക്‌സ് നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പേപ്പര്‍ നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തു വന്നിരുന്നത് ചൈനയില്‍  നിന്നുമായിരുന്നു.  ചൈനീസ് സര്‍ക്കാര്‍ പേപ്പര്‍ ഇറക്കുമതി പാരിസ്ഥിതിക Read more…

ലേറ്റസ്റ്റ് ന്യൂസ്

മാരുതിയുടെ 1500 വാഹനം ഈ മാസം നിരത്തിലിറക്കും

മാരുതി 1500 സി.എന്‍.ജി. കാറുകള്‍ ഈ മാസം കൊച്ചിയിലെ വാഹനവിപണിയിലേക്ക് എത്തിക്കും. കാര്‍ സേവനദാതാക്കളായ ഊബര്‍ ഈ മാസം 500 സി.എന്‍.ജി. കാറുകള്‍ നിരത്തിലിറക്കും. പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍  ഇന്ധനമാക്കാം. 35,000 മുതല്‍ 60,000 രൂപവരെ കിറ്റിനു ചെലവുണ്ട്. അംഗീകൃത യൂണിറ്റുകളില്‍ മാത്രമേ കിറ്റുകള്‍ ഘടിപ്പിക്കാവൂ. ഒരുകിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഓട്ടോറിക്ഷകള്‍ക്ക് 50 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

കാറുകള്‍ക്കായി സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ  സിയറ്റ് ലിമിറ്റഡ്  കാറുകള്‍ക്കായി തങ്ങളുടെ പുതിയ സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി. പ്രീമിയം  സെഡാന്‍ സെഗ്മെന്റില്‍ പെടുന്ന കാറുകള്‍ക്കായാണ് പുതിയ ടയറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഏറെ പ്രാധാന്യം ലഭിച്ചവയാണ്. ഇതേ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും കമ്പനി ഉപയോഗിക്കുന്നത്. 7 വ്യത്യസ്ഥ വലിപ്പങ്ങളിലാണ് ടയറുകള്‍  ലഭ്യമാകുക. 215/60ആര്‍16, 205/55ആര്‍16, 195/55ആര്‍16, 195/65ആര്‍15, 185/60ആര്‍15, 195/60ആര്‍15, 175/65ആര്‍15 എന്നിവയാണ് വലിപ്പങ്ങള്‍. നല്ല വേഗതയിലും കൂടുതല്‍ Read more…

Featured Video Play Icon
ആരോഗ്യം

ലീവര്‍ ആയുഷ് ആദ്യ തെറാപ്പി സ്‌റ്റോര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബംഗളൂരു: 5000ല്‍ ഏറെ പഴക്കമുള്ള ആയുര്‍വേദ പരമ്പര്യമുള്ള ആയുര്‍വേദ തെറാപ്പിയുമായി ലീവര്‍ ആയുഷ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍വേദ ചികിത്സ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യമുള്ള ആര്യവൈദ്യ ഫാര്‍മസിയുമായി സഹകരിച്ചാണ് ലീവര്‍ ആയുഷ് പ്രവര്‍ത്തിക്കുക. പുതിയ കാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സാരീതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിശ്വാസ്യതയും ബ്രാന്‍ഡിന് ലഭിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി ഡോക്ടര്‍മാരുടെ സൗജന്യ സേവനവും കേന്ദ്രം നല്‍കുന്നുണ്ട്. ഒരോ വ്യക്തികള്‍ക്കും അനുയോജ്യമാകുന്ന Read more…

Featured Video Play Icon
കേരളം

സുജ ചാണ്ടിയെ തിരുവനന്തപുരത്തെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് എംഡിയായി നിയമിച്ചു. 

  തിരുവനന്തപുരം :  നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി സുജ ചാണ്ടിയെ നിസാന്‍ നിയമിച്ചു. തിരുവനന്തപുരത്തുള്ള ഇന്ത്യയിലെ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല സുജ ചാണ്ടിക്കായിരിക്കും. ഉപഭോക്താക്കളുടെ അനുഭവം ,ഉത്പന്ന വികസനം ,ഇലക്ട്രിക്ക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പുതുതലമുറ ഡിജിറ്റല്‍ ശേഷി വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുജയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബ്, നിസാന്റെ ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് Read more…

Featured Video Play Icon
ആലപ്പുഴ

ഫാര്‍മര്‍ ഫസ്റ്റ് പ്രോഗ്രാം നടത്തി

കായംകുളം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ ഫാര്‍മര്‍ ഫസ്റ്റ് പ്രോഗ്രാം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി. ബാബു ഉദ്ഘാടനം ചെയ്തു. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രഭാകരന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം ആദ്യമായി പുറത്തിറക്കുന്ന ജൈവ ഉത്പ്പന്നമായ കേര പ്രോബയോ ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടനവും എള്ളെണ്ണ, ചക്കിലാട്ടിയ വെളിച്ചെണ്ണ, Read more…

Featured Video Play Icon
കച്ചവടം

ഭാഗ്യശാലിയെ കണ്ടുകിട്ടി

  സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംമ്പറിന്റെ പത്തുകോടിയുടെ സമ്മാനം തൃശ്ശൂര്‍ സ്വദേശിനി വത്സലക്ക്. ഭര്‍ത്താവ് മരിച്ച വത്സല, അടാട്ടിലെ വാടക വീട്ടില്‍ തന്റെ മൂന്നു മക്കളോടൊപ്പമാണ് താമസം. ചിറ്റിലപ്പള്ളിയിലെ വീടു തകര്‍ന്നശേഷം പുതിയ വീടുവയ്ക്കാനാണ് വാടക വീട്ടിലേക്ക് ഇവര്‍ മാറിയത്. തൃശ്ശൂരിലെ എസ്.എസ് മണിയന്‍ ഏജന്‍സിയില്‍ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ ടിക്കറ്റിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയാതെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനു ശേഷമാണ് ഉടമയെ കണ്ടെത്തിയത്. ഏജന്‍സിക്ക് Read more…

Featured Video Play Icon
ആരോഗ്യം

മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് സേവിംഗ്‌സ് അഡ്വാന്റേജ്പ്ലാന്‍ ആരംഭിച്ചു

കൊച്ചി : മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ്, ഒരു നോണ്‍ലിങ്ക്ഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനായ മാക്‌സ് ലൈഫ് സേവിംഗ്‌സ് അഡ്വാന്റേജ് പ്ലാന്‍ ആരംഭിച്ചു. ഇത് ഇന്‍ഷുറന്‍സ് പോളിസി ഉടമയ്ക്ക് ട്രിപ്പിള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നു. 1. അനായാസമായി തിരഞ്ഞെടുക്കാവുന്ന പ്രീമിയം പേയ്‌മെന്റ് പോളിസികള്‍, 2. സിസ്റ്റമാറ്റിക് സേവിംഗ്‌സ് 3. ഏതൊരു അടിയന്തരാവസ്ഥയ്ക്കും സജ്ജമായിരിക്കുന്നതിനായുള്ള സംരക്ഷണം എന്നിങ്ങനെ മൂന്ന് ആനുകൂല്യങ്ങളാണ് മാക്‌സ് ലൈഫ് സേവിംഗ്‌സ് അഡ്വാന്റേജ് പ്ലാന്‍ പോളിസി ഉടമയ്ക്ക് നല്‍കുന്നത്. മാക്‌സ് ലൈഫ് Read more…

Featured Video Play Icon
എറണാകുളം

ഹൃദയപൂര്‍വ്വം ജന്മനാടിനായി

  കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനും അതിനായി ജനങ്ങളെ പ്രേരിപ്പിക്കുവാനും മണപ്പുറം ഗ്രൂപ്പും കലാഭവന്‍ ആര്‍ട്‌സ് ക്‌ളബ്ബിലെ മിമിക്രി കലാകാരന്‍മാരും സംയുക്തമായി ഹൃദയപൂര്‍വ്വം ജന്മനാടിനായി എന്ന പരിപാടി സംഘടിപ്പിക്കുന്നു. പ്രതിഫലം വാങ്ങാതെ ഇതുവഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പ്രളയാനന്തരം കേരളത്തെ ഭയപ്പെടുത്തുന്ന എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളില്‍ ജനങ്ങള്‍ക്ക് അവബോധം ഉണ്ടാക്കുക എന്ന കര്‍ത്തവ്യവും തങ്ങള്‍ ഇതുവഴി ചെയ്യുന്നുണ്ടെന്ന് കലാകാരന്മാര്‍ അറിയിച്ചു. Read more…