അമേരിക്ക

ഫേസ്ബുക്കിനു വെല്ലുവിളിയായി tik tok

സോഷ്യല്‍ മീഡിയ എന്നു പറഞ്ഞാല്‍ ഫേസ്ബുക്ക് എന്നാണ് പലരുടേയും ധാരണ. ഫേസ്ബുക്ക് കോടിക്കണക്കിന് ആളുകളില്‍ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമല്ല. എന്നാല്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ‘ടികടോക്’ എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ്. ‘ടിക്ടോക്’ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്കിനെ ആശങ്കയിലാക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുന്നത്. ‘ടിക് ടോക്’ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്.   ഒറിജിനല്‍ വിഡിയോകളും ലിപ്‌സിംക് വിഡിയോകളും എല്ലാം ഉള്‍പ്പെടുന്ന ടിക് ടോക്കിനെ അനുകരിച്ച് പുതിയൊരു ആപ്പ് Read more…

ലേറ്റസ്റ്റ് ന്യൂസ്

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്‌

നൂറുകണക്കിനാളുകൾക്ക് കോടിക്കണക്കിനുരൂപ നഷ്ടപ്പെട്ടതായാണ് വിവരം. ഇവർ പണം സ്വീകരിച്ചിരുന്നത് ഇന്റർനാഷണൽ കമ്പനിയെന്ന വ്യാജേന വെബ്‌സൈറ്റിലൂടെ മണിചെയിൻ മാതൃകയിലാണ്. വിനിമയം ഡോളറിലായിരുന്നു നടന്നിരുന്നത്. ഈ വെബ്‌സൈറ്റ് കഴിഞ്ഞ 16ആം തീയതിമുതൽ അപ്രത്യക്ഷമായിരിക്കുകയാണ്. കോടിക്കണക്കിനുരൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി തട്ടിയതായാണ് വിവരം. നാനൂറിലധികം പേരിൽനിന്നായി മലപ്പുറം ജില്ലയിൽ മാത്രം അമ്പതുകോടി നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. നിക്ഷേപകർക്ക്‌ കമ്പനിയെക്കുറിച്ചോ ഇതിന്റെ ഉടമകളെക്കുറിച്ചോ യാതൊരു അറിവുമില്ല. കമ്പനിയുടെ വെബ്‌സൈറ്റ് കഴിഞ്ഞ മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. നിക്ഷേപത്തിനായി Read more…

ലേറ്റസ്റ്റ് ന്യൂസ്

എച്ച് പിയുടെ സ്‌പ്രോക്കറ്റ് പ്ലസ് പ്രിന്റര്‍ അവതരിപ്പിച്ചു 

കൊച്ചി: എച്ച് പിയുടെ ഏറ്റവും പുതിയ ഫോട്ടോ പ്രിന്ററായ എച്ച് പി സ്‌പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു. എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന തരത്തിലുള്ളതാണ് പുതിയ പ്രിന്റര്‍. മറ്റ് ഉപകരണങ്ങളെ അപേക്ഷിച്ച് 30% വലിയ, 2.3 മുതല്‍ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നതാണ് പുതിയ പ്രിന്റര്‍. കറുപ്പും ചുവപ്പും നിറങ്ങളില്‍ പ്രിന്റര്‍ ഇന്ത്യയില്‍ ലഭ്യമാകും. കമ്പനിയുടെ ആന്‍ഡ്രോയിഡിലും ഐ.ഒ.എസ്സിലും പ്രവര്‍ത്തിക്കുന്ന സ്‌പ്രോക്കറ്റ് ആപ്പ് വഴി പ്രിന്റര്‍ അപ്പ്‌ഗ്രേഡ് ചെയ്യാം. മാത്രമല്ല സാമൂഹ്യ Read more…

ലേറ്റസ്റ്റ് ന്യൂസ്

മോട്ടോര്‍ സൈക്കിളുകള്‍ക്കായി ഗ്രിപ്പ് എക്സ് 3 ടയറുമായി സിയറ്റ്

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് മോട്ടോള്‍ സൈക്കിളുകള്‍ക്കായി കുടുതല്‍ ഗ്രിപ്പും ഈടുനില്‍ക്കുന്നതുമായ എക്സ് 3 ടയറുകള്‍ പുറത്തിറക്കി. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു ഉത്പന്നം കമ്പനി രംഗത്തിറക്കുന്നത്. റോഡില്‍ ടയറിന്റെ ഗ്രിപ്പ് കൂടുതല്‍ കാലം  നിലനില്‍ക്കുന്നു എന്നതാണ് എക്സ് 3 ടയറുകളുടെ പ്രത്യേകത. 100സിസി 125സിസി ബൈക്കുകള്‍ക്കാണ് നിലവില്‍ ടയര്‍ ഇറക്കുന്നത്. 150 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്കുള്ള ടയറുകള്‍ ഉടന്‍ ലഭ്യമാക്കും. ബൈക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി Read more…

ആരോഗ്യം

അമൃത വിശ്വവിദ്യാപീഠത്തിന്   കേന്ദ്രസർക്കാർ എക്‌സ്‌ലൻസ്  അവാർഡ്

കൊച്ചി : ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് ഇന്ത്യയിലെ ഗോത്രവർഗമേഖലകളിൽ വിദ്യാഭ്യാസം, ആരോഗ്യം, കമ്പ്യൂട്ടർ സാക്ഷരത തുടങ്ങിയ വിവിധപഠനപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ അമൃതവിശ്വവിദ്യാപീഠത്തിന് കേന്ദ്രസർക്കാർ ഗോത്രവിഭാഗമന്ത്രാലയത്തിന്റെ അംഗീകാരമായ എക്‌സ്‌ലൻസ് അവാര്‍ഡ്  നല്‍കി. ഗോത്രവിഭാഗത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യ,  കമ്പ്യൂട്ടർ സാക്ഷരതാ എന്നി കാര്യങ്ങളിൽ അമൃത വിശ്വവിദ്യാപീഠം നൽകിയ മഹത്തായ  സംഭാവനകൾ പരിഗണിച്ചാണ് അവാര്‍ഡ്‌. ഇന്ത്യയിലെ പിന്നോക്കാവസ്ഥയിലുള്ള 101 ഗ്രാമങ്ങൾ ദത്തെടുത്തു അവിടുത്തെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അമൃതവിശ്വവിദ്യാപീഠം സർവകലാശാലഐക്യരാഷ്ര സഭയുടെ ആഗോളവ്യാപകമായ സുസ്ഥിര വികസന പദ്ധതിയോടു ചേർന്ന് പോകുന്നതാണെന്നു കേന്ദ്രസർക്കാർ ഗോത്രവർഗ്ഗാമന്ത്രലയം വിലയിരുത്തി. ട്രൈബൽ മന്ത്രലയത്തിന്റെ ഈ അംഗീകാരം അമൃതസർവ്വകലാശാലക്ക് ലഭിച്ചത് അഭിമാനാർഹമായനേട്ടമാണെന്നും തങ്ങളുടെ അടുത്ത ലക്ഷ്യങ്ങൾ ഗോത്രവർഗക്കാർക്കിടയിൽ ഡിജിറ്റൽ സാക്ഷരത, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം, ദന്തപരിപാലനം, പോഷകാഹാരക്കുറവ്, ഡിജിറ്റൽ സുരക്ഷ, ഗർഭകാല ആരോഗ്യപരിരക്ഷ, വാക്സിനേഷൻ തുടങ്ങി അടിയന്തിര ശ്രദ്ധ ആവശ്യമായ വിവിധവിഷയങ്ങളിൽ ബോധവത്കരണം നടത്തുക എന്നത് അമൃത സർവകലാശാലയുടെ പരിഗണനയിൽ വരുന്ന അറിയന്തിര പദ്ധതികളാണെന്നു അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ റിസർച്ച് വിഭാഗം (അമൃത ക്രിയേറ്റ് ) ഡയറക്ടർ Read more…

ലോക വാർത്ത

ഹസാർഡ് വാർണിംഗ് ലൈറ്റ്; ആശയക്കുഴപ്പങ്ങള്‍

ഹസാർഡ് വാർണിംഗ് ലൈറ്റ് എന്ന് പറഞ്ഞാല്‍ വാഹനത്തിലുള്ള “നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും” ഒരുമിച്ച്‌  പ്രവര്‍ത്തിപ്പിക്കുന്നതാണ്‌. വാഹനങ്ങളുടെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ മാത്രം യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട സാഹചര്യത്തില്‍  പിന്നില്‍ വരുന്ന വാഹനങ്ങൾക്ക് സൂചന നല്‍കുന്നതിനാണ്‌ ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കുന്നത്. തിരിവുകൾ, ലൈൻ മാറ്റം  തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിച്ചാല്‍ പുറകിലുള്ള വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ Read more…

ലേറ്റസ്റ്റ് ന്യൂസ്

മാരുതിയുടെ 1500 വാഹനം ഈ മാസം നിരത്തിലിറക്കും

മാരുതി 1500 സി.എന്‍.ജി. കാറുകള്‍ ഈ മാസം കൊച്ചിയിലെ വാഹനവിപണിയിലേക്ക് എത്തിക്കും. കാര്‍ സേവനദാതാക്കളായ ഊബര്‍ ഈ മാസം 500 സി.എന്‍.ജി. കാറുകള്‍ നിരത്തിലിറക്കും. പുതിയ ഗ്യാസ്‌കിറ്റ് ഉപയോഗിച്ച് പ്രകൃതിവാതകം പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍  ഇന്ധനമാക്കാം. 35,000 മുതല്‍ 60,000 രൂപവരെ കിറ്റിനു ചെലവുണ്ട്. അംഗീകൃത യൂണിറ്റുകളില്‍ മാത്രമേ കിറ്റുകള്‍ ഘടിപ്പിക്കാവൂ. ഒരുകിലോഗ്രാം പ്രകൃതിവാതകത്തിന് 53 രൂപയാണ് ഇപ്പോഴത്തെ വില. ഓട്ടോറിക്ഷകള്‍ക്ക് 50 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. Read more…

അമേരിക്ക

യു.എസില്‍ ആണവവിഭാഗം മേധാവിയാകാന്‍ ഇന്ത്യൻ വംശജ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

യു.എസില്‍ ആണവവിഭാഗം മേധാവിയാകാന്‍ ഇന്ത്യൻ വംശജ പരിഗണിക്കപ്പെട്ടു.  ഇന്ത്യൻ വംശജയായ ആണവ വിദഗ്ദ്ധ റീറ്റ ബാരൺവാലിനെയാണ്‌ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തത്‌. വാഷിഗ്ടൺ  യു.എസ് ഊർജ മന്ത്രാലയത്തിൽ ആണവ വിഭാഗത്തിന്റെ മേധാവിയായിട്ടാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. സെനറ്റ് അനുമതി ലഭിച്ചാൽ ബാരൺവാലിനെ ആണവ വിഭാഗം അസിസ്റ്റൻഡ് സെക്രെട്ടറിയായി നിയമിക്കും. നിലവിൽ ഗേറ്റ് വേ ഫോർ അക്കസിലേയ്റ്റഡ് ഡയറക്റ്ററാണ്  അവർ. റീറ്റ ബാരൺവാല്‍ യു.എസ് നാവിക റിയാക്റ്ററുകൾക്കുള്ള ആണവ ഇന്ധനം സംബന്ധിച്ച ഗവേഷണത്തിലും വികസനത്തിലും നിർണായക Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

കാറുകള്‍ക്കായി സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി

കൊച്ചി: ടയര്‍ നിര്‍മ്മാതാക്കളായ  സിയറ്റ് ലിമിറ്റഡ്  കാറുകള്‍ക്കായി തങ്ങളുടെ പുതിയ സെക്യൂറ ഡ്രൈവ് ടയര്‍ പുറത്തിറക്കി. പ്രീമിയം  സെഡാന്‍ സെഗ്മെന്റില്‍ പെടുന്ന കാറുകള്‍ക്കായാണ് പുതിയ ടയറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സിയറ്റ് സെക്യൂറ ഡ്രൈവ് ടയര്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളില്‍ ഏറെ പ്രാധാന്യം ലഭിച്ചവയാണ്. ഇതേ സാങ്കേതികവിദ്യയാണ് ഇന്ത്യയിലും കമ്പനി ഉപയോഗിക്കുന്നത്. 7 വ്യത്യസ്ഥ വലിപ്പങ്ങളിലാണ് ടയറുകള്‍  ലഭ്യമാകുക. 215/60ആര്‍16, 205/55ആര്‍16, 195/55ആര്‍16, 195/65ആര്‍15, 185/60ആര്‍15, 195/60ആര്‍15, 175/65ആര്‍15 എന്നിവയാണ് വലിപ്പങ്ങള്‍. നല്ല വേഗതയിലും കൂടുതല്‍ Read more…

Featured Video Play Icon
കേരളം

സുജ ചാണ്ടിയെ തിരുവനന്തപുരത്തെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് എംഡിയായി നിയമിച്ചു. 

  തിരുവനന്തപുരം :  നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി സുജ ചാണ്ടിയെ നിസാന്‍ നിയമിച്ചു. തിരുവനന്തപുരത്തുള്ള ഇന്ത്യയിലെ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല സുജ ചാണ്ടിക്കായിരിക്കും. ഉപഭോക്താക്കളുടെ അനുഭവം ,ഉത്പന്ന വികസനം ,ഇലക്ട്രിക്ക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പുതുതലമുറ ഡിജിറ്റല്‍ ശേഷി വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുജയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബ്, നിസാന്റെ ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് Read more…