കേരളം

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ദിനം

മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും വ്യത്യസ്തനാണ്‌ മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 10-ന്‌ ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയില്‍ ചങ്ങമ്പുഴത്തറവാട്ടില്‍ ജനിച്ചു. പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ പിതാവും. ബാല്യകാലവിദ്യാഭ്യാസം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ,എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ Read more…

ലേറ്റസ്റ്റ് ന്യൂസ്

തപാല്‍ദിന ക്വിസ്സ്‌

1.അഞ്ചൽ എന്ന പേര് നൽകിയ യിരുന്നു?     ബ്രിട്ടിഷ്കാരനായ കേണൽ മൻഡ്രോ 2.തിരുവിതാകൂറിൽ ആദ്യമിറങ്ങിയ സ്റ്റാമ്പിന്റെവിലയെത്ര?     2 ചക്രം 3.സ്റ്റാമ്പിൽ പ്രത്യകഷപെട്ട ആദ്യ കേരളീയൻ ആരായിരുന്നു?     ശ്രീ നാരായണ ഗുരു 4.സ്റ്റാമ്പിൽ സ്ഥാനംപിടിച്ച ഏക മലയാളി വനിത?     സിസ്റ്റർ അൽഫോൻസാമ്മ. 5.രണ്ടുതവണ സ്റ്റാമ്പിൽ ഇടം നേടിയ വ്യക്തികൾ ആരെല്ലാം?     സിസ്റ്റർ അൽഫോൻസാമ്മ, വി. കെ കൃഷ്ണമേനോൻ 6.സ്റ്റാമ്പിൽ  Read more…

പുസ്തക പരിചയം

പുസ്തക പരിചയം: ഷെര്‍ലക് ഹോംസ് കഥകള്‍

ഷെർലക് ഹോംസ് കഥകൾ അപസർപ്പക നോവലുകളെ സ്നേഹിക്കുന്ന ഒരാൾ പോലും മറക്കാത്ത ഒരു കഥ പാത്രമാണ് ഷെർലക് ഹോംസ്. അവിശ്വസിനീയമായ ബുദ്ധിയും നിരീക്ഷണ ശേഷിയും ഷെർലക് ഹോംസ് എന്ന കഥാപാത്രത്തെ അതിന്റെ എഴുത്തുകാരനെക്കാളും പ്രശസ്തിയിൽ എത്തിച്ചു. ഷെർലക് ഹോംസ് ഒരു ജീവനുള്ള വ്യക്തിയാണെന്ന് പല വായനക്കാരനും കാലങ്ങളോളം വിശ്വസിച്ചു പോന്നിരുന്നു. എത്ര സങ്കീർണമായ കേസുകൾ ആണെങ്കിൽ പോലും ഒരു ചെറു തെളിവിലൂടെ തെളിയിക്കുന്ന ആ കഴിവിന് മുൻപിൽ ലോകം കീഴടങ്ങിയിരുന്നു. Read more…

കേരളം

ജെ.സി.ബി സാഹിത്യ പുരസ്‌ക്കാരം: ബെന്യാമിനും പെരുമാള്‍ മുരുകനും അന്തിമ പട്ടികയില്‍

കൊച്ചി: പ്രഥമ ജെസിബി സാഹിത്യപുരസ്‌ക്കാരത്തിന്റെ അവസാന അഞ്ച് പേരുടെ പട്ടികയില്‍ ബെന്യാമിനും പെരുമാള്‍ മുരുകനും. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന്റെ  ഇംഗ്ലിഷ് പരിഭാഷയായ ജാസ്മിന്‍ ഡേയ്‌സ് എന്ന കൃതിയാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരത്തിന്റെ അവസാന അഞ്ചില്‍ എത്തിയത്്. ഷഹനാസ് ഹബീബാണ് ജാസ്മിന്‍ ഡേയ്‌സ് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയത്. തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുകന്റെ പൂനാച്ചി എന്ന നോവലിന്റെ  ഇംഗ്ലിഷ് പരിഭാഷയായ പൂനാച്ചി, ദി സ്റ്റോറി Read more…

Featured Video Play Icon
പുസ്തക പരിചയം

പുസ്തക പരിചയം; ‘ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി’

  പുസ്തക പരിചയം ഐ ടൂ ഹാഡ് എ ലവ് സ്റ്റോറി   പ്രണയികൾക്കെന്നുമൊരു നോവാണ് ഒന്നാകാതെ പോയ ആദ്യ പ്രണയം. എഴുത്തുകാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ നോവലാണ് ഐ ടൂ ഹെഡ് എ ലവ് സ്റ്റോറി. വിവാഹം കഴിക്കാനായി നാട്ടിലെത്തുകയും മാട്രിമോണിയൽ സൈറ്റിൽ കണ്ടു ഇഷ്ടപ്പെടുകയും ചെയ്യുന്ന നായിക നായകൻമാർ. വിവാഹം കഴിക്കാൻ പോകുന്നതിനു തൊട്ടു മുൻപ് നായിക കാർ ആക്‌സിഡന്റിൽ കൊല്ലപ്പെടുന്നു. അവിടെ ജീവിതം Read more…

Featured Video Play Icon
എറണാകുളം

തപസ്യ കലാസാഹിത്യ വേദി പുരസ്‌കാരം പ്രൊഫസര്‍ എം.ലീലാവതിക്ക്

  കൊച്ചി : പ്രമുഖ സാഹിത്യകാരനും ചിന്തകനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ ഓര്‍മ്മയ്ക്കായി തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരി ഡോ.എം. ലീലാവതിയെ തിരഞ്ഞെടുത്തു. മലയാള ഭാഷ, സാഹിത്യം എന്നീമേഖലകളില്‍ നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഡോ. എം. ലീലവതിയെ  പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഡോ. പൂജപ്പുര കൃഷ്ണന്‍  നായര്‍, ആര്‍. സഞ്ജയന്‍, പി. ബാലകൃഷ്ണന്‍, ഡോ. ലക്ഷ്മി ശങ്കര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ജോതാവിനെ നിര്‍ണയിച്ചത്. ഈ മാസം 20ന് Read more…

Featured Video Play Icon
പുസ്തക പരിചയം

പുസ്തക പരിചയം; രണ്ടാമൂഴം

  പുസ്തക പരിചയം രണ്ടാമൂഴം മഹാഭാരത കഥയിലെ പഞ്ചപാണ്ഡവരില്‍ ഒരാളായ ഭീമനെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച നോവലാണ് രണ്ടാമൂഴം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. ഇതാണ് പേരിനു പിന്നിലെ രഹസ്യം. ഭീമന്റെ കണ്ണിലൂടെ അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ എഴുത്തുകാരന്‍ വിവരിക്കുന്നു. സഹോദരന്മാരുടെ ചിന്തകൾ പലപ്പോഴും ഭീമന് മനസ്സിലാവുന്നില്ല.  രാജകുമാരിയായ ദ്രൗപദിയിലാണോ കാനനകന്യകയായ ഹിഡിംബിയിലാണോ Read more…

Featured Video Play Icon
സാഹിത്യം

ബേപ്പൂരിന്റെ സുല്‍ത്താന്‍

  1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കായി അബ്ദുറഹ്മാൻ കുഞ്ഞാത്തുമ്മ എന്നിവരുടെ മകനായി തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. തലയോലപ്പറമ്പിലെ മലയാളം സ്കൂളിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

മാന്‍ ബുക്കര്‍ പട്ടികയില്‍ വനിതാധിപത്യം

സ്ത്രീ എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ സമ്മാനത്തിനു വേണ്ടിയുള്ള ഹ്രസ്വപട്ടിക പ്രസിദ്ധീകരിച്ചു. ആറെണ്ണത്തില്‍ നാലെണ്ണവും വനിതകള്‍ എഴുതിയതാണ്. പട്ടികയില്‍ സ്ഥാനം നേടിയവരിരില്‍ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി ഡെയ്‌സി ജോണ്‍സനാണ്. ഡെയ്‌സിയുടെ ആദ്യ നോവലായ ‘എവരിതിങ് അണ്ടര്‍’ എന്ന നോവലാണ് പരിഗണിക്കപ്പെട്ടത്. അന്ന ബേണ്‍സിന്റെ ‘മില്‍ക്മാന്‍’, റോബിന്‍ റോബര്‍ട്‌സിന്റെ ‘ദ ലോങ് ടേക്ക്’, റേച്ചല്‍ കഷ്‌നറിന്റെ ‘ദ മാര്‍സ് റൂം’, റിച്ചര്‍ഡ് പവേഴ്‌സിന്റെ ‘ദി ഓവര്‍സ്‌റ്റോറി’, എ.സി Read more…

Featured Video Play Icon
ലേറ്റസ്റ്റ് ന്യൂസ്

ഇന്ന് ആനി ബസന്റ് ചരമ ദിനം

  ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയാണ് ആനി ബസന്റ്. ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്പതു വര്‍ഷത്തോളം ജീവിച്ച മഹത് വ്യക്തിത്വമായിരുന്നു അവര്‍. 1847 ഒക്ടോബർ 1 ന്‌ ഇംഗ്ലണ്ടില്‍ ആനി  വുഡ് ജനിച്ചു.  പിതാവ് വില്യം പി. വുഡ് ഒരു ബഹുഭാഷാ പണ്ഡിതനും പുരോഗമനവാദിയുമായിരുന്നു. അമ്മയാകട്ടേ തികഞ്ഞ മതവിശ്വാസിയും. ആനി വുഡിന്‌ അഞ്ച് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. ഒരു സത്രം നടത്തിയാണ്‌ അമ്മ ആനിയെ പഠിപ്പിച്ചത്. എന്നാൽ ഉന്നതവിദ്യാഭ്യാസം Read more…