അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

ഹരിയാന

രണ്ടു മണിക്കൂറിനുള്ളില്‍ ആറു പേരെ തലയ്ക്കടിച്ചു കൊന്നു; മുൻ പട്ടാളക്കാരന്‍ അറസ്റ്റില്‍.

പൽവൽ : ഹരിയാനയെ രണ്ടു മണിക്കൂറിനുള്ളിലെ കൊലപാതക പരമ്പരയിലൂടെ ഭീതിയിലാഴ്ത്തിയ പ്രതി പിടിയിൽ. ആറു പേരെ തലയ്ക്കടിച്ചു കൊന്ന മുൻ സൈനികനാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനും നാലിനുമിടയ്ക്കായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്റ് ആയി ജോലി ചെയ്തിരുന്ന നരേഷ് ധങ്കറാണ് അറസ്റ്റിലായത്. തിങ്കളാഴ്ച അർധരാത്രിക്കുശേഷമാണ് ആദ്യ കൊലപാതകത്തെക്കുറിച്ചുള്ള വിവരം പുറത്തറിഞ്ഞത്. പൽവൽ ആശുപത്രിക്കു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെത്തി വിവരം ശേഖരിക്കുന്നതിനിടെ രണ്ടാമത്തെ കൊലപാതകത്തിന്റെ വിവരവും ലഭിച്ചു. അനുജം Read more…

ഭാരതം

ലോക ബോക്‌സിങ് ചാമ്പ്യന്മാര്‍ക്ക് ഹരിയാനമന്ത്രിയുടെ വക ഓരോ പശു സമ്മാനം

ഛണ്ഡീഗഢ്: കായിക രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്ക് സാധാരണയായി ഹരിയാന സര്‍ക്കാര്‍ പാരിതോഷികമായി ലക്ഷങ്ങളും സര്‍ക്കാര്‍ ജോലിയും ആഡംബര വാഹനങ്ങളുമൊക്കെയാണ് നല്‍കി വരാറുള്ളത്. എന്നാല്‍ ഇത്തവണ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധനകറിന്‍റെ പാരിതോഷിക പട്ടികയില്‍ ഓരോ പശു കൂടി ഇടംപിടിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഗുവാഹത്തിയില്‍ നടന്ന ലോക വനിതാ യൂത്ത് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് മെഡലുകള്‍ സ്വന്തമാക്കിയ ഹരിയാന താരങ്ങള്‍ക്കുള്ള സമ്മാന പട്ടികയിലാണ്‌ പശുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. Read more…