ഹോം

ഗുർമീതിനെതിരെ ആരോപണമുന്നയിച്ച മുൻ സന്യാസിക്ക് വധഭീഷണി

ചണ്ഡീഗഡ്∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിനെതിരെ ആരോപണമുന്നയിച്ച ദേരയിലെ മുൻ സന്യാസിക്ക് വധഭീഷണി. ഖുർബാനി ഗാങ് എന്ന സംഘടനയുടെ പേരിൽ മാധ്യമങ്ങൾക്കു ലഭിച്ച കത്തിലാണ് ആറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്ന ഗുരുദാസ് സിങ് ടൂറിനെതിരായ ഭീഷണിയുള്ളത്. ഗുർമീതിനെതിരായ കോടതിവിധി വന്ന ദിവസം ഗുരുദാസ് സിങ്ങിന്റെ വസതിയിലെ സിസിടിവി ക്യാമറകൾ ഒരുസംഘം തകർത്തിരുന്നു. രണ്ടു സംഭവങ്ങളും കാണിച്ച് ഇദ്ദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ Read more…

ഹോം

റെയില്‍വെ പ്രശ്‌നങ്ങള്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്- പീയുഷ് ഗോയല്‍- റെയില്വേയിലെ പ്രശ്നങ്ങള് പെട്ടെന്ന് രൂപപ്പെട്ടവയല്ല, 2014 എന്ഡിഎ ഭരണം ഏറ്റെടുക്കുമ്പോഴും

മുംബൈ: യുപിഎ സര്ക്കാരിനെതിരെ ഒളിയമ്പുമായി കേന്ദ്ര റെയില്വേ മന്ത്രി പീയുഷ് ഗോയല്. റെയില്വേയിലെ പ്രശ്നങ്ങള് പുതുതായി രൂപപ്പെട്ടവയല്ല, ഇത് യുപിഎ സര്ക്കാരില് നിന്നും എന്ഡിഎയ്ക്ക് പരമ്പരാഗതമായി ലഭിച്ചതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ‘റെയില്വേയിലെ പ്രശ്നങ്ങളില് താന് ഒഴിവ് കഴിവുകള് പറയുകയല്ല. എന്നാല്, ഈ പ്രശ്നങ്ങള് ഒന്നോ, രണ്ടോ വര്ഷം കൊണ്ട് ഉണ്ടായതല്ല. വര്ഷങ്ങളായി തുടരുന്നതാണ്’. 2014-ല് എന്ഡിഎയ്ക്ക് ഭരണം ലഭിക്കുമ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതിയെന്ന് ഗോയല് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്ക്ക് മികച്ച Read more…

ആലപ്പുഴ

നരേന്ദ്രമോദിക്കെതിരെ ജനകീയ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ നരേന്ദ്രമോദിക്ക് അണ്ണാ ഹസാരെയുടെ താക്കീത്. നോട്ട് നിരേധനവും ജിഎസ്ടിയും കൊണ്ട് രാജ്യം എന്ത് നേടിയെന്നും ഹസാരെ

ന്യൂഡല്‍ഹി: നാടകങ്ങള്‍ മതിയാക്കി വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ നരേന്ദ്രമോദിക്കെതിരെ ജനകീയ സമരം നടത്തുമെന്ന് സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ. ഡല്‍ഹി രാംലീല മൈതാനിയില്‍  സമരത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറ ഞ്ഞു. ‘മോഹനവാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാരിന്റെ നാടകങ്ങള്‍ പൊളിയുകയാണ്. അതില്‍ ഒന്നുമാത്രമാണ് നോട്ട് നിരോധനം.നാടകങ്ങള്‍ മതിയാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. ഇല്ലെങ്കില്‍ ഒന്നര മാസത്തിനകം രാംലീല മൈതാനത്ത് സമരം നടത്തും‘ , അണ്ണാ ഹസാരെ പറഞ്ഞു.   ‘ലോക്പാല്‍ Read more…

ആലപ്പുഴ

തീവ്രവാദികളെ കടത്തിവിടാന്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് തുരങ്കം

ശ്രീനഗര്‍: ജമ്മു–കശ്മീരിലെ അര്‍ണിയ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് സൈന്യം 14 അടി നീളമുള്ള തുരങ്കം കണ്ടെത്തി. പാകിസ്താന്‍ പ്രദേശത്ത് നിന്ന് നിര്‍മിച്ച നിലയിലായിരുന്ന തുരങ്കം. സൈന്യം തുരങ്കത്തിനുള്ളില്‍ നടത്തിയ തിരച്ചിലില്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ അര്‍ണിയ മേഖലയിലാണ് തുരങ്കം സൈന്യം കണ്ടെത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ദമാനയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തുരങ്കം  ശ്രദ്ധയില്‍പെട്ടത്. ദസ്റ , ദീപാവലി ആഘോഷങ്ങള്‍ക്കിടെ തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്താനാണ് തുരങ്കം നിര്‍മ്മിച്ചതെന്ന് സൈനിക Read more…

ഹോം

വനിതാ കമ്മീഷന് മുന്നിൽ മുട്ടു മടക്കി പി.സി ജോർജ്

തിരുവനന്തപുരം: നടിക്കെതിരെ അപകീർത്തികരമായി സംസാരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പി.സി ജോർജ് വനിതാ കമ്മീഷന് മുന്നിൽ ഹാജരായി. പി.സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിന്‍റെ പേരിൽ വനിതാ കമ്മീഷൻ അദേഹത്തിനെതിരെ കേസെടുക്കുകയായിരുന്നു. കേസെടുത്തതിന് ശേഷം പല തവണ വനിതാ കമ്മീഷൻ അധ്യക്ഷയും പി.സി ജോർജും തമ്മിൽ വാക്പോരു നടന്നിരുന്നു. സൗകര്യമുണ്ടെങ്കിൽ ഹാജരാകുമെന്നായിരുന്നു പി.സി ജോർജിന്‍റെ ആദ്യപ്രതികരണം

ആലപ്പുഴ

കേരള പൊലീസിന്റെ പുതിയ മുഖം “രക്ഷ’

കൊച്ചി: മൊബൈൽ ആപ്പുമായി കൂടുതൽ സ്മാർട്ടാകാൻ കേരള പൊലീസ്. രക്ഷയെന്ന മൊബൈൽ ആപ്പാണ് പൊതുജനങ്ങൾക്കായി കേരള പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആവശ്യമുള്ളവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാം.  പൊലീസ് സംബന്ധിയായ പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ. ആന്‍ഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട്‌ അപ് മിഷന്‍വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൊലീസിന്‍റെ സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് Read more…

ആലപ്പുഴ

അത് യുഎന്നിലെ വ്യാജ ചിത്രം പോലൊരു കള്ളം: പാക്ക് ആരോപണത്തിന്റെ മുനയൊടിച്ച് ഇന്ത്യ

ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പകരമായി അഫ്‌ഗാനിസ്ഥാനിലെ ജയിലിലുള്ള ഭീകരനെ കൈമാറാമെന്ന നിർദേശമുയർന്നതായുള്ള പാക്ക് വിദേശകാര്യമന്ത്രി ക്വാജ മുഹമ്മദ് ആസിഫിന്റെ വെളിപ്പെടുത്തൽ തള്ളി ഇന്ത്യ. യുഎൻ പൊതുസഭയിൽ വ്യാജ ചിത്രം ഉയർത്തിക്കാട്ടി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചതുപോലുള്ള നടപടിയാണ് ഇതെന്ന്് വിദേശകാര്യ വക്താവ് പ്രതികരിച്ചു. യുഎൻ പൊതുസഭയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഇന്ത്യയിൽനിന്നുള്ളതെന്ന പേരിൽ ഉയർത്തിക്കാട്ടിയ ചിത്രം മറ്റൊരു രാജ്യത്തുനിന്നുള്ളതായിരുന്നു. നുണകളുടെ ഈ പരമ്പരയിലെ Read more…

ഹോം

ചാലക്കുടി കൊലപാതകം: പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനുവിനെതിരെ അന്വേഷണം

തൃശൂർ∙ ചാലക്കുടി പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രമുഖ അഭിഭാഷകന്‍ അഡ്വ. സി.പി. ഉദയഭാനുവിനെതിരെ അന്വേഷണം. അങ്കമാലി നായത്തോട് വീരംപറമ്പിൽ രാജീവനാണ് (43) കൊല്ലപ്പെട്ടത്. സി.പി. ഉദയഭാനുവില്‍നിന്ന് വധഭീഷണിയുളളതായി രാജീവൻ ഡിജിപിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അതേസമയം, കൊല നടത്തിയ മൂന്നംഗസംഘത്തെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണു കൊലയ്ക്കു കാരണമെന്ന് പൊലീസ് പറഞ്ഞു. വസ്തു ഇടപാടിനായി അഡ്വാന്‍സായി നല്‍കിയ Read more…

കേരളം

അമെരിക്കൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജി വെച്ചു

വാഷിംഗ്ടൻ: അമെരിക്കൻ ആരോഗ്യസെക്രട്ടറി ടോം പ്രൈസ് രാജി വെച്ചു. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു. തുടർന്ന് ഡൊണാൾഡ് ട്രംപ് അദേഹത്തിന്‍റെ പ്രവർത്തിയിൽ തൃപ്തിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഈയാൾ വൈറ്റ് ഹൗസിന് രാജിക്കത്ത് നൽകുകയായിരുന്നു. രാജി സ്വീകരിച്ച അമെരിക്കൻ പ്രസിഡന്‍റ് താൽക്കാലിക ആരോഗ്യവകുപ്പ് സെക്രട്ടറി ജോൺ റൈറ്റ്‌റെ നിയമിച്ചു  

ആലപ്പുഴ

ഭൂമിഇടപാടുകളിൽ കേന്ദ്രഏജൻസികളുടെ അന്വേഷണം

ന്യൂഡൽഹി: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. വേമ്പനാട്ടുകായലിലെ കൈയേറ്റവും കേന്ദ്രസർക്കാരിന്‍റെ പ്രവർത്തനങ്ങളിലെെ ഫണ്ട് വിനയോഗവും അന്വേഷണപരിധിയിൽ ഉൾപ്പെടും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഐബി റിപ്പോർട്ട് സമർപ്പിക്കും