ഹോം

കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി; 119 പേരുടെ തടവുശിക്ഷയിലും ഇളവ്

    കുവൈത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷ ജീവപര്യന്തം തടവായി ഇളവുചെയ്ത് കുവൈത്ത് അമീർ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിലിലായിരുന്ന 119 പേരുടെ തടവുശിക്ഷ ഇളവു ചെയ്യാനും ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അമീറിന്റെ ദയാപൂർവമായ നടപടിയിൽ സുഷമ സ്വരാജ്നന്ദി രേഖപ്പെടുത്തി. ജയിലിൽ നിന്ന് വിട്ടയയ്ക്കപ്പെടുന്നവർക്ക് ആവശ്യമായ സഹായങ്ങൾ അവിടുത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ചെറിയ Read more…

ആലപ്പുഴ

മുഴുവൻ രാജ്യസഭാ സീറ്റുകളും ലക്ഷ്യമിട്ട് ഗുജറാത്തിൽ അമിത് ഷായുടെ ‘മിഷൻ 150’

    ഗാന്ധിനഗർ∙ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയോടെ, ഇനി ബിജെപിയല്ലാതെ ഗുജറാത്തിൽനിന്നാരും രാജ്യസഭയിൽ എത്തേണ്ടെന്നു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കർശന നിർദേശം. ഇതിനായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182ൽ 150 സീറ്റിൽ വിജയിക്കണമെന്നാണു സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി മിഷൻ 150 എന്ന പദ്ധതിയും അദ്ദേഹം ആരംഭിച്ചു. പാർട്ടി സംസ്ഥാന ആസ്ഥാനമായ കമലത്ത് അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും അഹമ്മദ് പട്ടേലിനോടു പരാജയപ്പെട്ട ബൽവന്ത്സിങ് Read more…

ആലപ്പുഴ

‘കടലാസ്’ വീണ്ടും തിരഞ്ഞെടുപ്പു കളത്തിൽ; വിവിപാറ്റിന് ഔദ്യോഗിക അംഗീകാരം

ന്യൂഡൽഹി∙ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തവർക്കുള്ള ഉത്തരവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടെടുപ്പിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തി, വരാനിരിക്കുന്ന എല്ലാ ലോക്സഭ– നിയമസഭ തിരഞ്ഞെടുപ്പുകളിലും വോട്ട് രസീത്(വിവിപാറ്റ്) ഉപയോഗിക്കുമെന്ന് കമ്മിഷൻ ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും കത്തയച്ചു. എന്താണ് വിവിപാറ്റ്? ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വോട്ടര്‍ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ എന്നറിയപ്പെടുന്ന വിവിപാറ്റ്. ഒരു വോട്ടർ വോട്ടു Read more…

ആലപ്പുഴ

വേങ്ങരയിൽ ലീഗിനു പിന്തുണ; യുഡിഎഫ് പ്രവേശനത്തിനുള്ള തുടക്കമല്ലെന്നും കെ.എം. മാണി

കോട്ടയം∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുമെന്നു കെ.എം. മാണി. യുഡിഎഫിൽനിന്നു പുറത്തുപോയതിനുശേഷം പി.െക. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു മൽസരിച്ചപ്പോഴും കേരള കോൺഗ്രസ് പിന്തുണ നൽകി. അതുപോലെതന്നെയാണ് ഇതും. മുന്നണി പ്രവേശനത്തിനുളള തുടക്കമല്ലിതെന്നും കെ.എം. മാണി പറഞ്ഞു. കെ.എൻ.എ. ഖാദറാണ് ലീഗ് സ്ഥാനാർഥി. വേങ്ങരയിൽ മാണിയുടെ പിന്തുണ തേടി ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് മാണിക്കു കത്തയച്ചിരുന്നു. അതേസമയം, കോൺഗ്രസിനോടു അടുക്കുമെന്നുള്ള യാതൊരു സൂചനയും മാണി നൽകിയില്ല. വിവിധ Read more…

ആലപ്പുഴ

മകളുടെ ക്ലാസ്മേറ്റിനെ പീഡിപ്പിച്ചു; പെൻഡ്രൈവ് ദൃശ്യങ്ങളിൽ കുടുങ്ങി മുൻമന്ത്രി

 ഗുർദാസ്പുർ∙ പഞ്ചാബിലെ ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തിരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊണ്ടുപിടിച്ചിരിക്കെ ബിജെപി – അകാലിദൾ സഖ്യത്തിനു തിരിച്ചടിയായി മാനഭംഗക്കേസ്. മുൻ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ സു ച്ചാസിങ് ലഗായ്ക്കെതിരെയാണു വനിതാ കോൺസ്റ്റബിൾ പീഡനത്തിനു പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി സുച്ചാസിങ് തന്നെ പീഡിപ്പിക്കുകയായിരുന്നു. എതിർത്തപ്പോഴെല്ലാം ഗുണ്ടകളെ ഉപയോഗിച്ചു കൊലപ്പെടു   ത്തുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും Read more…

ആലപ്പുഴ

ഇനി അമേരിക്കന്‍ ക്രൂഡോയില്‍, ആദ്യ ബാച്ച് തിങ്കളാഴ്ച ഇന്ത്യയിലെത്തുംപൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന് ഓയില്, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില് എത്തുന്നത്

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ചരക്കുകപ്പല്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയിലെത്തും. ഏകദേശം 20 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്കെത്തുന്നത്. ഇതാദ്യമായാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ക്രൂഡ് ഓയില്‍ എത്തുന്നത്. അടുത്ത മാര്‍ച്ച് വരെ ഇതേപോലെ എട്ട് കപ്പലുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി മാത്രമായി എത്തുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന Read more…

ആലപ്പുഴ

മലയാളി നഴ്സിന്റെ ആത്മഹത്യാ ശ്രമം, ഡല്ഹിയില് നഴ്സുമാരുടെ മിന്നല് പണിമുടക്ക്

ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സ് ജോലി ചെയ്തിരുന്ന ഐഎല്‍ബിഎസ് ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്. മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ നഴ്‌സ് ആതമഹത്യയ്ക്ക് ശ്രമിച്ചത്. പിരിച്ചുവിട്ട നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ന് രാവിലെ മുതല്‍ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. അതേസമയം ന്യൂഡല്‍ഹി:   ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നഴ്‌സിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മൂന്നുമാസം മുമ്പുതന്നെ പിരിഞ്ഞുപോകണമെന്ന് കാണിച്ച് നഴ്‌സിന് നോട്ടീസ് നല്‍കിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നോട്ടീസ് Read more…

ഡൽഹി

ആളെക്കൊല്ലാന് റെയില്വെ തന്നെ ധാരാളം- രാജ് താക്കറെ….

മുംബൈ: പാകിസ്താനെപ്പോലെയോ, തീവ്രവാദികളേപ്പോലെയോ ഉള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ആളുകളെ കൊല്ലാന്‍ ഇന്ത്യന്‍ റെയില്‍വേ തന്നെ ധാരാളമാണെന്നും എംഎന്‍എസ് തലവന്‍ രാജ് താക്കറെ. മുംബൈ എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 24 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ലോക്കല്‍ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി ഒരുകട്ടപോലും ഇടാന്‍ അനുവദിക്കില്ലെന്നും രാജ് താക്കറെ മുന്നറിയിപ്പ് നല്‍കി. മുംബൈയില്‍ ആദ്യമായല്ല മഴപെയ്യുന്നത്. എന്നാല്‍ അപകടത്തിന് കാരണമായി റെയില്‍വെ Read more…

കേരളം

ഫാ. ടോം ഉഴുന്നാലിനെ തിരിച്ചെത്തിച്ചത്‌ മോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി- കണ്ണന്താനം

ന്യൂഡല്ഹി: ഐഎസ് ഭീകരരില് നിന്ന് ഫാദര് ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് മോദി സര്ക്കാരിന്റെ ഇച്ഛാശക്തികൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്ഫോണ്സ് കണ്ണന്താനം. എല്ലാ പൗരന്മാരേയും സംരക്ഷിക്കാന് സര്ക്കാരിനാകും. യമനില് തട്ടിക്കൊണ്ടുപോയ ഫാദര് ടോം ഉഴുന്നാലിനെ മോചിപ്പിച്ച് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. പ്രധാനമന്ത്രിയുടേയും വിദേശകാര്യമന്ത്രിയുടേയും തികഞ്ഞ ദൃഢനിശ്ചയമാണ് അദ്ദേഹത്തെ മോചിപ്പിക്കാനിടയാക്കിയതെന്നും കണ്ണന്താനം പറഞ്ഞു. അമേരിക്കക്കാര്ക്കും യുറോപ്യന് രാജ്യങ്ങളിലുള്ളവര്ക്കും ചെയ്യാന് കഴിയാത്ത കാര്യമാണ് നമ്മള് നടത്തിയതെന്നും കണ്ണന്താനം അവകാശപ്പെട്ടു. യമനില് ഇന്ത്യക്ക് എംബസി ഇല്ലായിരുന്നു. Read more…