തിരുവനന്തപുരം

ശബരിമലയെയും ആചാരാനുഷ്ഠാനങ്ങളെയും സംരക്ഷിക്കാന്‍ ശ്രീരാമസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക്….

തൃശ്ശൂര്‍ : ശ്രീരാമസേന ദേശീയ അധ്യക്ഷന്‍ ശ്രീ. പ്രമോദ് മുത്തലിഖിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന അധ്യക്ഷന്‍ ശ്രീ. ബിജുമണികണ്ഠന്റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും ശ്രീരാമസേന പ്രവര്‍ത്തകര്‍ ജീവന്‍ മരണ പോരാട്ടത്തിനായി നാളെ പമ്പയിലേക്ക് തിരിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ കാട്ടികൂട്ടുന്ന അനാചാരങ്ങളെ ചെറുക്കാനും യുവതി പ്രവേശനം തടയാനും സര്‍വ്വസജ്ജരായിതന്നെയാണ് തങ്ങള്‍ പുറപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരുണ്യം

ഇക്കൊല്ലത്തെ നൊബേല്‍ ജേതാവ് നാദിയ മുറാദ് 21നു മുംബൈയിൽ

സമാധാനത്തിന് നോബല്‍ സമ്മാനം നേടിയ നാദിയ മുറാദ് 21 മുംബൈയിൽ എത്തുന്നു. മദർ തെരേസ സ്മാരക പുരസ്കാരം സ്വീകരിക്കാനാണ് നാദിയ എത്തുന്നത് എന്ന് ഹാർമണി ഫൗണ്ടേഷൻ അറിയിച്ചു. നൊബേൽ ജേതാക്കളായ നാദിയ, ഡോ.ഡെന്നീസ്‌ മുക് വെഗി എന്നിവർക്കാണ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ. മുക്‌ വെഗിക്കു പങ്കെടുക്കാനാവില്ലന്നു അറിയിച്ചിട്ടുണ്ട്.

Featured Video Play Icon
ആരോഗ്യം

ലീവര്‍ ആയുഷ് ആദ്യ തെറാപ്പി സ്‌റ്റോര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ബംഗളൂരു: 5000ല്‍ ഏറെ പഴക്കമുള്ള ആയുര്‍വേദ പരമ്പര്യമുള്ള ആയുര്‍വേദ തെറാപ്പിയുമായി ലീവര്‍ ആയുഷ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആയുര്‍വേദ ചികിത്സ രംഗത്ത് ഏറെക്കാലത്തെ പാരമ്പര്യമുള്ള ആര്യവൈദ്യ ഫാര്‍മസിയുമായി സഹകരിച്ചാണ് ലീവര്‍ ആയുഷ് പ്രവര്‍ത്തിക്കുക. പുതിയ കാലത്തെ സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തിലൂടെ പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ആര്യവൈദ്യ ഫാര്‍മസിയുടെ ചികിത്സാരീതികള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ വിശ്വാസ്യതയും ബ്രാന്‍ഡിന് ലഭിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്കായി ഡോക്ടര്‍മാരുടെ സൗജന്യ സേവനവും കേന്ദ്രം നല്‍കുന്നുണ്ട്. ഒരോ വ്യക്തികള്‍ക്കും അനുയോജ്യമാകുന്ന Read more…

Featured Video Play Icon
കേരളം

സുജ ചാണ്ടിയെ തിരുവനന്തപുരത്തെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് എംഡിയായി നിയമിച്ചു. 

  തിരുവനന്തപുരം :  നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടറായി സുജ ചാണ്ടിയെ നിസാന്‍ നിയമിച്ചു. തിരുവനന്തപുരത്തുള്ള ഇന്ത്യയിലെ നിസാന്റെ ആദ്യ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ്ബിന്റെ ചുമതല സുജ ചാണ്ടിക്കായിരിക്കും. ഉപഭോക്താക്കളുടെ അനുഭവം ,ഉത്പന്ന വികസനം ,ഇലക്ട്രിക്ക് വാഹനങ്ങളുടെയും കണക്റ്റഡ് വാഹനങ്ങളുടെയും സുരക്ഷ, കണക്റ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പുതുതലമുറ ഡിജിറ്റല്‍ ശേഷി വികസിപ്പിക്കുന്നതിലാണ് ഹബ്ബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുജയുടെ നേതൃത്വത്തില്‍ കേരളത്തിലെ ഡിജിറ്റല്‍ ഹബ്ബ്, നിസാന്റെ ആഗോള ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് Read more…

Featured Video Play Icon
ഗുജറാത്ത്

  1950 സെപ്റ്റംബർ 17-ൽ ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിൽ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍  നരേന്ദ്രമോദി ജനിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളിൽ മൂന്നാമനായി ആയിരുന്നു മോദിയുടെ ജനനം. പിതാവിനെ ചായക്കച്ചവടത്തിൽ അദ്ദേഹം സഹായിക്കുമായിരുന്ന മോദി, കൗമാരകാലഘട്ടത്തിൽ സഹോദരനോടൊപ്പം  ഒരു ചായക്കടയും നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്നു. ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും Read more…

അമേരിക്ക

ശബരിമല സ്ത്രീപ്രവേശനം : ജൂലൈ 30 ന് ഹിന്ദു സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ്മസേന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  ബി.ജെ.പി., ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പധര്‍മ്മസേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു. ശ്രീരാമസേന സംസ്ഥാന പ്രസിഡണ്ട് ബിജു മണികണ്ഠന്‍, ഹനുമാന്‍സേന ഭാരത് ഭക്തവത്സലന്‍ , വിശാല വിശ്വകര്‍മ്മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ Read more…

Featured Video Play Icon
ഡൽഹി

ആൺകുട്ടികൾ പിറക്കാൻ മാങ്ങ : വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ.

മുംബൈ : കുട്ടികളില്ലാത്ത ദമ്പതികൾക്കു തന്‍റെ തോട്ടത്തിലെ മാങ്ങ കഴിച്ച ശേഷം ആൺകുട്ടികൾ പിറന്നെന്ന വിചിത്രവാദവുമായി തീവ്ര ഹിന്ദു സംഘടനാ നേതാവ് സംഭാജി ബിൻഡെ. സംഭവത്തിൽ ശിവ പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ തലവൻ സംഭാജി ബിൻഡെയ്ക്കു നാസിക് മുനിസിപ്പൽ കോർപറേഷൻ കാരണം കാണിക്കൽ നോട്ടിസ് അയച്ചു. അവകാശവാദം തെളിയിക്കണമെന്നും മാങ്ങ ഭക്ഷിച്ച ശേഷം കുട്ടികളുണ്ടായവരുടെ പൂർണവിവരങ്ങൾ പങ്കുവയ്ക്കണമെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ പത്താം തിയതി ഒരു പൊതുചടങ്ങിലായിരുന്നു ബിൻഡെയുടെ അവകാശവാദം. ‘എന്‍റെ Read more…

Featured Video Play Icon
ഭാരതം

ഐ.പി.എല്‍ വാതുവെപ്പ് ; ബോളിവുഡ് നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു.

താനെ : ബോളിവുഡ് താരവും നിർമാതാവുമായ അർബാസ് ഖാൻ ഐ പി എല്ലിൽ വാതു വച്ചതായി സമ്മതിച്ചു. സൽമാൻഖാന്‍റെ സഹോദരനാണ് അർബാസ്. ഈ സീസണിലും വാതുവയ്പ് നടത്തിയതായി ചോദ്യം ചെയ്യലിൽ അർബാസ് ഖാൻ സമ്മതിച്ചെന്നു റിപ്പോർട്ടുണ്ട്. ആറു വർഷമായി വാതുവയ്പിലുണ്ടെന്നും അർബാസ് പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാവാന്‍ മഹാരാഷ്ട്രയിലെ താനെ പൊലീസ് അർബാസിനു സമൻസ് അയച്ചിരുന്നു. നേരത്തേ അറസ്റ്റിലായ നാലു വാതുവയ്പുകാരുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിനാണ് അർബാസിനെ വിളിച്ചുവരുത്തിയതെന്നു ഡിസിപി (ക്രൈം) Read more…

Featured Video Play Icon
മുംബൈ

സോനം-ആനന്ദ് വിവാഹത്തിനെതിരേ ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍.

ബോളിവുഡും ആരാധകരും ആഘോഷമാക്കിയ സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ അമ്മായിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇപ്പോലിതാ വിവാഹച്ചടങ്ങുകൾ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍. വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങളുമായി വന്നിരിക്കുന്നത്. വിവാഹ സമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം Read more…

Featured Video Play Icon
ഭാരതം

നീരവ് മോദിയുടെ വീട്ടില്‍ : കണ്ടെടുത്തവയില്‍ 10 കോടിയുടെ മോതിരവും 1.40 കോടി രൂപയുടെ വാച്ചും.

മുംബൈ: സിബിഐ, വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടെടുത്തു. 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും 10 കോടി രൂപ വിലവരുന്ന മോതിരവും ഇതിലുണ്ട്. സമുദ്രമഹല്‍ എന്ന വറോളിയിലെ ആഡംബര വസതിയില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. അമ്പതു കോടിയിലധികം Read more…