ഹോം

ഗാന്ധിജിയുടെ നെഞ്ചിലേക്ക് ‘വെടിയുതിര്‍ത്ത്’ ഹിന്ദുമഹാസഭയുടെ ആഘോഷം

അലിഗഡ്: മഹാത്മ ഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ 71-ാം വാര്‍ഷികത്തിന് ഹിന്ദു മഹാസഭ നടത്തിയ ‘ആഘോഷം’ വിവാദമാകുന്നു. ഗാന്ധിജിയുടെ പ്രതിമയില്‍ പ്രതീകാത്മകമായി വെടിയുതിര്‍ത്തും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമാണ് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയത്. അലിഗഡില്‍ രാവിലെ നടന്ന ആഘോഷങ്ങള്‍ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ഷാകുന്‍ പാണ്ഡേയാണ് വെടിയുതിര്‍ത്തത്. നെഞ്ചില്‍ നിന്നും രക്തം താഴെ വീണയുടന്‍ ഗോഡ്‌സെയ്ക്ക് പൂമാല അര്‍പ്പിച്ച ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പ്രധാനമന്ത്രി Read more…

ഹോം

ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ മിന്നല്‍ റെയ്ഡ് പൊളിച്ചത് പോലീസുകാര്‍ തന്നെ; ചൈത്രയ്‌ക്കെതിരെ പോലീസ് റിപ്പോര്‍ട്ട് നല്‍കാത്തത് നിയമാനുസൃതമായതു കൊണ്ടുതന്നെ

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാരെ പിടിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിന്റെ പദ്ധതികള്‍ പൊളിച്ചത് പോലീസുകാരാണെന്ന് സൂചന. മിന്നല്‍ റെയ്ഡ് ചോര്‍ത്തിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരുടെ ഫോണ്‍ വിളിയുടെ വിശദാംശം പരിശോധിക്കണമെന്ന എസ്പിയുടെ ആവശ്യം മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫിസ് പരിശോധിക്കുന്നതിനോടു മെഡിക്കല്‍ സിഐ എതിര്‍പ്പു പ്രകടിപ്പിച്ചതു മേലുദ്യോഗസ്ഥയുടെ ഉത്തരവ് അനുസരിക്കാത്തതിനു തുല്യമാണെന്നും എസ്പി ഉന്നതരെ അറിയിച്ചിട്ടുണ്ട്. Read more…

ഹോം

ഒരു വീട്ടിലെ 10 പേർ ഐ.എസിൽ ചേർന്നതായി റിപ്പോർട്ട്; നാല് പേർ കൊല്ലപ്പെട്ടതായും കണ്ണൂർ സിറ്റി പൊലീസ്

കണ്ണൂർ: കണ്ണൂരിൽ ഒരു കുടുംബത്തിലെ 10 പേർ ഐ.എസിൽ ചേർന്നതായി റിപ്പോർട്ട്. സഹോദരിമാരും ഭർത്താക്കൻമാരും അവരുടെ മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ പത്തോളം പേർ ഭീകര സംഘടനയിൽ ചേർന്നുവെന്നും ഇവരിൽ നാല് പേർ കൊല്ലപ്പെട്ടുമെന്നുമാണ് പുതിയ റിപ്പോർട്ട്. കണ്ണൂർ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടിൽ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീർ, അൻവർ, അവരുടെ ഭാര്യമാർ, മക്കൾ എന്നിവർ അടങ്ങിയ 10 പേരാണ് ഐ.എസിൽ Read more…

ഹോം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് തിരുത്തി രാജകുടുംബം സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കേസില്‍ മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതു സ്വത്താണെന്നാണ് രാജകുടുംബം നിലപാട് തിരുത്തിയത്. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്തെന്നും രാജകുടുംബം അറിയിച്ചു. ക്ഷേത്രഭരണത്തിനുള്ള അവകാശം തിരികെ നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതിയിലാണ് രാജകുടുംബം നിലപാട് അറിയിച്ചത്. നേരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യക്ഷേത്രമാണ് എന്നായിരുന്നു രാജകുടുംബം ഹൈക്കോടതിയില്‍ നിലപാടെടുത്തിരുന്നത്. ഇതാണ് സുപ്രിംകോടതിയില്‍ തിരുത്തിയത്. ശ്രീപത്മനാഭ Read more…

ഹോം

അംഗീകാരം കിട്ടുമ്പോള്‍ കുറ്റം പറയുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നം

കൊച്ചി: നമ്പി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെ വിമർശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവർക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ഡിഎന്‍എ പ്രശ്നമാണെന്ന് കണ്ണന്താനം പറഞ്ഞു. ഈ അവാർഡ് ലഭിച്ചതിൽ വിവാദം സൃഷ്ടിക്കാതെ ആഘോഷിക്കാൻ നമ്മൾ ശ്രമിക്കണം. സെൻകുമാറിന് അഭിപ്രായം പറയാൻ അവകാശമുണ്ട്. സെൻകുമാർ ബിജെപി അംഗമല്ല. നമ്പി നാരായണന് കിട്ടിയ അംഗീകാരം മലയാളിക്ക് കിട്ടിയ അംഗീകാരമാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണന് പദ്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ Read more…

ഹോം

കോൺഗ്രസിലെ രണ്ടാമൻ ഇനി കെ.സി. വേണുഗോപാൽ ; അദ്ദേഹത്തെ രാഹുലിന് പ്രിയപ്പെട്ടവനാക്കിയത് അടി മൂടി ഗ്രൂപ്പ് നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ പിന്തുടർന്ന ഗ്രൂപ്പില്ലാ കളി

ദേശീയ രാഷ്ട്രീയത്തിലെ രണ്ടാമൻ എന്ന സ്ഥാനത്ത് നിന്നും എ കെ ആന്റണി ഔട്ടായി. ഇനി കെ.സി. വേണുഗോപാലാണ് കോൺഗ്രസിലെ രണ്ടാമൻ. കേരളത്തിൽ ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ ചങ്കിടിപ്പാണ് വേണുഗോപാലിന്റെ താരോദയത്തിലൂടെ കേൾക്കുന്നത്. സംഘടനാ ചുമതല ലഭിക്കുന്ന ആദ്യ മലയാളിയാണ് വേണുഗോപാൽ.കർണാടക സർക്കാർ രൂപീകരണമാണ് കെ. സിയുടെ ഇമേജ് വർധിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അടി മൂടി ഗ്രൂപ്പ് നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ വേണുഗോപാൽ പിന്തുടർന്ന ഗ്രൂപ്പില്ലാ കളിയാണ് അദ്ദേഹത്തെ രാഹുലിന് പ്രിയപ്പെട്ടവനാക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ Read more…

ഹോം

ശബരിമലയിൽ കയറിയ കനകദുർഗ്ഗക്ക്പണികിട്ടി

സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തി ചരിത്രത്തില്‍ ഇടംനേടിയവരാണ് ബിന്ദുവും കനകദുര്‍ഗയും. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നേ ഇരുവരും ഉറപ്പ് പറഞ്ഞിരുന്നു. ഒടുവില്‍ ആ വാക്ക് പാലിച്ചു. പൊലീസ് സംരക്ഷണയോടെ മലകയറി ദര്‍ശനം നടത്തി ഇരുവരും ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. അയ്യപ്പ ദർശനം കഴിഞ്ഞ് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയപ്പോയായിരുന്നു അമ്മായിയമ്മയുടെ മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. മർദനമേറ്റ്​ ചികിത്സയിൽ കഴിഞ്ഞിരുന്ന Read more…

ഹോം

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി പോരാടിയവര്‍ക്ക് വേണ്ടി ഉള്ള ശതം സമര്‍പ്പയാമിയെ കളിയാക്കുന്നവരെ പൊളിച്ചടുക്കി ശശികല ടീച്ചര്‍ :പോസ്റ്റ്‌ വായിക്കാം

‘ശതം സമർപ്പയാമി ‘പിച്ച തെണ്ടലാണെന്ന് പറയുന്നവരോട് : പട്ടിണി കിടന്നാണെങ്കിലും പിച്ച തെണ്ടിയാണെങ്കിലും ഭരണകൂട ഭീകരതയെ ഞങ്ങൾ അതി ജീവിക്കും.പീഢനവും പരിഹാസവും പുല്ലാണെന്ന് ഞങ്ങൾ തെളിയിക്കും.കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ കള്ളക്കേസുകളും മർദ്ദനവും തീവ്രതയും കണ്ട് പിന്മാറാൻ വേറെ ആളെ നോക്കണം.നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ ഏറ്റെത്തു കഴിഞ്ഞു.അധികാരത്തിൻ്റെ ആനപ്പുറത്തിരുന്നുള്ള വേഷം കെട്ടലുകളേ നിങ്ങൾക്ക് ഇന്ന് അറിയാവൂ.വെട്ടിയെടുക്കുന്ന സർക്കാർ ഫണ്ടും കള്ളപ്പണക്കാരുടെ വിടുപണി ചെയ്ത കോടികളും വെച്ച് സുഖിച്ച് ശീലിച്ചവരല്ല ഞങ്ങൾ.കൊടുംതണുപ്പത്ത് പോലീസ് action Read more…

കേരളം

സൂക്ഷിക്കുക; ടിക്ടോക്കിലെ നിങ്ങളുടെ വിഡിയോകൾ പോൺ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ

വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ സാമൂഹ്യ മധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്. ടിക്ടോക് ഉപയോഗത്തില്‍ ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നത് നമ്മള്‍ മലയാളികള്‍ ആണ് എന്നാണ് ടിക്ടോക്കിനെ വാര്‍ഷിക അവലോകന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം വെളിവാക്കുന്നതിനും, സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും അതിന് അംഗീകാരം നേടിയെടുക്കുന്നതിനും ഉപകാരപ്രദമാണ് ഇത്തരം ആപ്പുകള്‍. എന്നാൽ ഇതില്‍ പലതരത്തിലുള്ള അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയതെയാണ് ഇത്തരത്തിലുള്ള പല ആപ്പുകളും Read more…

കേരളം

2014ൽ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു; യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിൻറെ പൂർണ്ണരൂപം

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് യു.എസ് ഹാക്കറുടെ അവകാശവാദം. വോട്ടിങ് യന്ത്രത്തിലെ അട്ടിമറിയെക്കുറിച്ചുള്ള രഹസ്യം അറിയാവുന്നതുകൊണ്ടാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടതെന്നും സെയ്ദ് ഷുജ എന്ന ഹാക്കര്‍ വെളിപ്പെടുത്തുന്നു. റിലയന്‍സാണ് ഹാക്കിങിന് ബിജെപിക്ക് സാങ്കേതിക സഹായം നല്‍കിയത്. തെളിവുകള്‍ അമേരിക്കയുടെ പക്കലുണ്ടെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു.

2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അട്ടിമറി നടന്നു. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പിനെക്കുറിച്ച് യുഎസ് സൈബര്‍വിദഗ്ധനും ഹാക്കറുമായ സെയ്ദ് ഷൂജ വെളിപ്പെടുത്തുന്നത് ഇങ്ങിനെയാണ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയ്ക്ക് അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നു. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന വി എസ് സമ്പത്തിന് വോട്ടിങ് യന്ത്രത്തിെല അട്ടിമറിയെക്കുറിച്ച് അറിയാമായിരുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നു. ഡല്‍ഹി നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അട്ടിമറി നടന്നില്ല. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളിലും അട്ടിമറിക്ക് ശ്രമമുണ്ടായിരുന്നു.

രാജ്യത്ത് ഒന്‍പതിടങ്ങളിലാണ് അട്ടിമറിക്കുള്ള സാങ്കേതിക സൗകര്യങ്ങളുള്ളത്. വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുകയാണെന്ന് ഇത് ചെയ്യുന്നവര്‍ക്ക് പോലും അറിയില്ല. അത്ര രഹസ്യമായാണ് കാര്യങ്ങള്‍. ബിജെപിയെ കൂടാതെ ആംആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികളും ഹാക്കിങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു.

ദ് ഇന്ത്യ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണിലാണ് ഹാക്കര്‍ വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബിലിന്‍റെ സാന്നിധ്യവും ഹാക്കത്തോണിലുണ്ടായിരുന്നു. ഹാക്കറുടെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ ഇനിയും വ്യക്തമല്ല.

(more…)