Home Kerala “നൂറു വെട്ടിൽ തീർക്കും, മുഖം ചിതറിപ്പോവും” : ടി.പിയുടെ മകനും വധഭീഷണി

“നൂറു വെട്ടിൽ തീർക്കും, മുഖം ചിതറിപ്പോവും” : ടി.പിയുടെ മകനും വധഭീഷണി

162
0
File Image

വടകര: കൊല്ലപ്പെട്ട നേതാവ് ടി.പി ചന്ദ്രശേഖരനെ മകനെ വധഭീഷണി. കെ.കെ രമ എംഎൽഎയുടെ ഓഫീസിലാണ് വധഭീഷണി അടങ്ങിയ കത്ത് ലഭിച്ചത്.

ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനെയും ടി.പി ചന്ദ്രശേഖരന്റെ മകനെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. മുന്നറിയിപ്പ് നൽകിയിട്ടും കേൾക്കാത്തിനാലാണ് ടിപിയെ വധിച്ചതെന്നു പരാമർശിക്കുന്ന കത്തിൽ, അധികം വളരാൻ അനുവദിക്കാതെ 100 വെട്ടു വെട്ടി മകനെയും കൊല്ലുമെന്നും പറയുന്നുണ്ട്.

അവന്റെ മുഖം പൂക്കുല പോലെ റോഡിൽ ചിന്നിച്ചിതറും എന്ന ഭീഷണിയോടെയാണ് കത്ത് അവസാനിക്കുന്നത്. ഇന്നലെ രാവിലെയാണ് വധഭീഷണി അടങ്ങിയ കത്ത് ലഭിച്ചത്. സംഭവത്തെ തുടർന്ന് എംഎൽഎ ഓഫീസ് വടകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Previous article“നേതാക്കളുടെ അമിതമായ ആത്മവിശ്വാസം പശ്ചിമബംഗാളിൽ സീറ്റുകൾ നഷ്ടപ്പെടുത്തി”: പിഴവുകൾ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ്
Next articleസംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യത : കൂടുതൽ ഇളവുകൾ ലഭിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here