Home Kerala “സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

“സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

478
0

ന്യൂഡൽഹി: കോവിഡ് സാഹചര്യം രൂക്ഷമായിരിക്കെ കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോവിഡ് വ്യാപനം കൂടുതലുള്ള ഡി വിഭാഗങ്ങളിൽ ഉൾപ്പെടെ ഇളവുകൾ നൽകിയതിനെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചു.

മഹാമാരിയുടെ ഈ കാലത്ത് സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരമായ അവസ്ഥയാണെന്നാണ് കോടതി പറഞ്ഞത്. മാത്രമല്ല, ഇളവുകൾ രോഗ വ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുപിയിലെ കൻവാർ യാത്ര കേസിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ കേരളത്തിനും ബാധകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Previous articleസംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിക്കാൻ സാധ്യത : കൂടുതൽ ഇളവുകൾ ലഭിച്ചേക്കും
Next articleയോഗി സർക്കാർ കൊന്നു തള്ളിയത് 139 കൊടും ക്രിമിനലുകളെ : നാലു വർഷത്തിനിടെ കണ്ടു കെട്ടിയത് 1500 കോടിയുടെ സ്വത്ത്

LEAVE A REPLY

Please enter your comment!
Please enter your name here