Home India പോലീസ് സ്റ്റേഷൻ പരിസരത്ത് വീഡിയോ റെക്കോർഡ് ചെയ്യുന്നത് കുറ്റമല്ല: ബോംബെ ഹൈക്കോടതി

പോലീസ് സ്റ്റേഷൻ പരിസരത്ത് വീഡിയോ റെക്കോർഡ് ചെയ്യുന്നത് കുറ്റമല്ല: ബോംബെ ഹൈക്കോടതി

225
0

മുംബൈ: ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് (OSA) പ്രകാരം പോലീസ് സ്‌റ്റേഷനെ നിരോധിത സ്ഥലമായി ഉൾപ്പെടുത്തിയിട്ടില്ലെന്നും, അതിനാൽ പോലീസ് സ്‌റ്റേഷനിൽ വീഡിയോ ഷൂട്ട് ചെയ്യുന്നത് കുറ്റകരമല്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു.

2018 മാർച്ചിൽ പോലീസ് സ്‌റ്റേഷനിൽ വീഡിയോ പകർത്തിയതിന് രവീന്ദ്ര ഉപാദ്യയ്‌ക്കെതിരെ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് (OSA) പ്രകാരം രജിസ്റ്റർ ചെയ്ത കേസ് ജസ്റ്റിസുമാരായ മനീഷ് പിതാലെ, വാൽമീകി മെനേസസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

നിരോധിത സ്ഥലങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നതുമായി ബന്ധപ്പെട്ട ഒഎസ്എയുടെ സെക്ഷൻ 3, സെക്ഷൻ 2(8) എന്നിവ പരാമർശിച്ച ബെഞ്ച് ഉത്തരവിൽ ഒരു പോലീസ് സ്റ്റേഷൻ നിയമത്തിൽ നിരോധിത സ്ഥലമായി പ്രത്യേകമായി പരാമർശിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Previous articleപ്രായപരിധി, സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസയോഗ്യത എന്നിവ ഉപയോഗിച്ച് ഇവിഎമ്മുകളിലെ പാർട്ടി ചിഹ്നങ്ങൾ മാറ്റിസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും
Next articleകോഹ്‌ലി സമ്പൂർണ്ണനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ: ചാപ്പൽ

LEAVE A REPLY

Please enter your comment!
Please enter your name here