Home Sports ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് : ഇന്ത്യ-ശ്രീലങ്ക ടി20 മാറ്റി വച്ചു

ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് : ഇന്ത്യ-ശ്രീലങ്ക ടി20 മാറ്റി വച്ചു

320
0

കൊളംബോ: ഇന്ന് നടത്താനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റി വച്ചു. ഇന്ത്യൻ ക്യാമ്പിലെ ഓൾറൗണ്ടറായ ക്രുനാൽ പാണ്ഡ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ടി 20 മാറ്റി വെച്ചത്. രണ്ടാം ടി 20 മത്സരം ബുധനാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റ് ടീം അംഗങ്ങളുടെയും സ്റ്റാഫുകളുടെയും കോവിഡ് ഫലം നെഗറ്റീവായാൽ മാത്രമാകും മത്സരം നടത്തുക.

ആദ്യ ടി20യിൽ, ക്രുനാൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടുകൂടി ഇരു ടീമുകളും ഐസൊലേഷനിലാണ്. ഇതോടെ, സൂര്യകുമാർ യാദവും പൃഥി ഷായും ഇംഗ്ലണ്ടിലേക്ക് പറക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

Previous articleമാവോയിസ്റ്റുകൾ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നു: ജാർഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്രസർക്കാർ
Next articleനിയമസഭ കയ്യാങ്കളി കേസിൽ വൻ തിരിച്ചടി : മന്ത്രി ശിവൻകുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here