Home Latest News ധോലാവീര യുനെസ്‌കോ ലോകപൈതൃക പട്ടികയിൽ : ഇന്ത്യയിലാകെ ഇതോടെ 40 കേന്ദ്രങ്ങൾ

ധോലാവീര യുനെസ്‌കോ ലോകപൈതൃക പട്ടികയിൽ : ഇന്ത്യയിലാകെ ഇതോടെ 40 കേന്ദ്രങ്ങൾ

144
0

ഗാന്ധിനഗർ: ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ ഹാരപ്പൻ സംസ്കാര കേന്ദ്രമായ ധോലാവീരയെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന നാല്പതാമത്തെയും ഗുജറാത്തിലെ മൂന്നാമത്തെയും കേന്ദ്രമാണിത്. തെലങ്കാനയിലെ കാകതീയ രാജേശ്വര ക്ഷേത്രവും കഴിഞ്ഞ ദിവസം ഈ പട്ടികയിൽ ഇടം നേടിയിരുന്നു. ഇതോടെ, ഭാരതം സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ സൂപ്പർ 40 ക്ലബ്ബിൽ അംഗമായെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കിഷൻ റെഡ്ഢി ട്വിറ്ററിലൂടെ അറിയിച്ചു.

ബി.സി.3000-1500 കാലത്തിനിടയിൽ തുടർച്ചയായി നില കൊണ്ട ഹാരപ്പൻ നാഗരികതയാണ് ധോലാവീര. നഗരാസൂത്രണം, നിർമ്മാണരീതികൾ, ജലവിഭവം, വാണിജ്യം, കല എന്നീ മേഖലകളിലൊക്കെ വളരെയധികം മുന്നേറ്റങ്ങൾ ഉണ്ടാക്കിയ നാഗരികതയാണിതെന്ന് പുരാവസ്തു ഗവേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 1965 മുതലുള്ള ഉത്ഖനനങ്ങളിൽ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടേയും പാർപ്പിടങ്ങൾ, പൊതുജനങ്ങളുടെ വാസസ്ഥലങ്ങൾ, ചെമ്പ് നിർമാണ കേന്ദ്രം, മുത്തുനിർമ്മാണ ശാല, ആഭരണങ്ങൾ, മൺപാത്രങ്ങൾ, മുദ്രകൾ തുടങ്ങിയവയൊക്കെ കണ്ടെടുത്തിട്ടുണ്ട്. ഗുജറാത്തിലെ പാവ്ഗഡിലെ ചമ്പനേർ സ്മാരകങ്ങൾ,പത്താനിലെ റാണി കി വാവ്, അഹമ്മദാബാദ് പഴയ നഗരം എന്നിവ യുനെസ്കോ പൈതൃക പട്ടികയിലുണ്ട്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleനിയമസഭ കയ്യാങ്കളി കേസിൽ വൻ തിരിച്ചടി : മന്ത്രി ശിവൻകുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
Next articleദ്വിദിന സന്ദർശനം : യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here