Home Entertainment ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

206
0

ന്യൂഡൽഹി: ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിച്ചാൽ 15 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വികസനത്തിന് തുക അനുവദിക്കുന്ന ധനകാര്യ സ്ഥാപനത്തിന് വേണ്ടിയാണ് സർക്കാർ സമ്മാനം നൽകുന്നത്. ഡിഎഫ്ഐയ്ക്കു വേണ്ടി പേര്, ലോഗോ, ടാഗ്‌ലൈൻ എന്നിവ നിർദ്ദേശിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർഗാത്മക ആശയവുമായി അടുത്തു നിൽക്കുന്ന നാമങ്ങളായിരിക്കും തിരഞ്ഞെടുക്കുക. ഓഗസ്റ്റ് 15നകം നാമനിർദേശങ്ങൾ അയക്കേണ്ടതാണ്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleമന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം : യുദ്ധക്കളമായി തലസ്ഥാനം
Next article“ഇതിലും വലിയ പദ്ധതികൾ വരെ പൊളിഞ്ഞിട്ടുണ്ട്” : സോണിയ-മമത കൂടിക്കാഴ്ചയെ രൂക്ഷമായി പരിഹസിച്ച് ദിലീപ് ഘോഷ്

LEAVE A REPLY

Please enter your comment!
Please enter your name here