Home India പി.വി സിന്ധു സെമിയിൽ : ഇന്ത്യൻ പ്രതീക്ഷകൾക്ക് കരുത്തേറുന്നു

പി.വി സിന്ധു സെമിയിൽ : ഇന്ത്യൻ പ്രതീക്ഷകൾക്ക് കരുത്തേറുന്നു

143
0

ടോക്യോ: ഒളിംപിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് കൂടുതൽ ഊർജ്ജം പകർന്ന് ബാഡ്മിന്റൺ താരം പി.വി സിന്ധു സെമി ഫൈനലിൽ . സിന്ധുവിന്റെ തുടർച്ചയായ രണ്ടാം ഒളിംപിക്സ്‌ സെമി ബെർത്താണ് ടോക്യോയിലേത്. ജപ്പാൻ താരം യാമഗുചിയെ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് കയറിയത്.

21-13, 22-20 എന്നിങ്ങനെയാണ് സ്കോർ നില. കളിയുടെ ആദ്യഘട്ടത്തിൽ 5-6 എന്ന സ്കോർ നിലയിൽ സിന്ധു വരികയും പിന്നീട്, മുന്നേറുകയും ആയിരുന്നു. 11-7,15-11 എന്നീ നിലകളിൽ നിന്നിരുന്ന സിന്ധു ഒടുവിൽ, 21-13 സ്കോർ നില നേടുകയെടുത്തു. രണ്ടാം പോരാട്ടത്തിൽ 6-4 എന്ന നിലയിലാണ് സിന്ധു മുന്നേറിയിരുന്നത്. 15-11 എന്ന നിലയിൽ ലീഡ് ചെയ്തിരുന്ന സിന്ധുവിനെ പരീക്ഷിക്കാൻ ഇടയ്ക്ക് യാമഗുചിയ്ക്ക് സാധിച്ചെങ്കിലും 22-20ന് എന്ന സ്കോറിന് സിന്ധു സെറ്റും സ്കോറും ഉറപ്പാക്കുകയായിരുന്നു

Previous articleസിനിമയിൽ ഭ്രൂണം ഭക്ഷിക്കുന്ന രംഗം : അനുരാഗ് കശ്യപിനെതിരെ പരാതി
Next articleപൊതുജനങ്ങളുടെ പരാതി വേഗത്തിൽ തീർപ്പാക്കണം: 45 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here