Home Kerala വിവാഹത്തിനായി ജാമ്യം നൽകാൻ ആവശ്യപ്പെട്ട് റോബിൻ : ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

വിവാഹത്തിനായി ജാമ്യം നൽകാൻ ആവശ്യപ്പെട്ട് റോബിൻ : ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി

316
0

ന്യൂഡൽഹി: വിവാഹത്തിനായി ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂർ പീഡന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വൈദികൻ റോബിൻ വടക്കുംചേരി നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. ഇതേ,ആവശ്യം ഉന്നയിച്ചു കൊണ്ട് കേസിലെ ഇരയായ പെൺകുട്ടി നൽകിയ ഹർജിയിലും ഇടപെടാൻ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്തയും എഎസ് ബോപ്പണ്ണയും അടങ്ങിയ ബെഞ്ച് വിസമ്മതിച്ചിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് നിർദ്ദേശിച്ചു.

കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് റോബിൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജി പരിശോധിച്ചപ്പോൾ ഇരുവരുടേയും പ്രായം സുപ്രീം കോടതി ചോദിച്ചിരുന്നു. റോബിന് 45, പെൺകുട്ടിക്ക് 25 ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ ഇരുവരോടും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleഭർത്താവിനെ വഴിതെറ്റിക്കുന്നതിന് ഭാര്യയുടെ കൊട്ടേഷൻ : സുഹൃത്തിനെ വീട്ടിൽ കയറി വെട്ടി, നാലു പേർ അറസ്റ്റിൽ
Next articleവൃദ്ധർക്ക് അധിക സുരക്ഷ: 60 കഴിഞ്ഞവർക്ക് മൂന്നാം ഡോസ് നൽകി ഇസ്രായേൽ

LEAVE A REPLY

Please enter your comment!
Please enter your name here