Home Health ഇന്ത്യയിൽ വാക്സിനേഷൻ : അപേക്ഷ പിൻവലിച്ച് ജോൺസൺ & ജോൺസൺ

ഇന്ത്യയിൽ വാക്സിനേഷൻ : അപേക്ഷ പിൻവലിച്ച് ജോൺസൺ & ജോൺസൺ

130
0

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ വേഗത്തിൽ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ നൽകിയ അപേക്ഷ പിൻവലിച്ചു. നഷ്ടപരിഹാരമായി ബന്ധപ്പെട്ടുള്ള നിയമപ്രശ്നങ്ങൾ തീർക്കുന്നതിനായി കേന്ദ്രസർക്കാർ ശ്രമം നടക്കുന്നതിനിടയിലാണ് കമ്പനി പിന്മാറിയത്. പിന്മാറാനുള്ള കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രക്തം കട്ടപിടിക്കുന്നതിനെ തുടർന്നാണ് അമേരിക്കയിൽ ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ പരീക്ഷണം നിർത്തിവച്ചത്.

നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങൾ മരുന്ന് കമ്പനികളായ ഫൈസർ, മോഡണ, ജോൺസൺ ആന്റ് ജോൺസൺ എന്നി കമ്പനികളുമായി ചർച്ച ചെയ്യുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതുവരെ അമേരിക്കയിൽ സമ്പൂർണ്ണ അനുമതിക്ക് വേണ്ടി ജോൺസൺ ആന്റ് ജോൺസൺ യുഎസ്എഫ്ഡിഎയെ സമീപിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

Previous articleബ്ലൂഫിലിം കേസ് : ആദ്യമായി നടി ശിൽപ ഷെട്ടി പ്രതികരിക്കുന്നു
Next articleവാരാന്ത്യ ലോക്ഡൗൺ അവസാനിക്കുന്നു: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here