Home Movie വാരാന്ത്യ ലോക്ഡൗൺ അവസാനിക്കുന്നു: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കും

വാരാന്ത്യ ലോക്ഡൗൺ അവസാനിക്കുന്നു: പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കും

305
0

തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി കോവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് സൂക്ഷ്മ പ്രദേശ തലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. വാരാന്ത്യ ലോക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കുകയും ആൾക്കൂട്ടം തടയാനുള്ള മാർഗങ്ങൾ കർശനമാക്കുകയും ചെയ്യും. മെഡിക്കൽ ദുരന്തനിവാരണ വിദഗ്ധരുടെയും വിവിധ വകുപ്പ് മേധാവികളുടെയും നിർദ്ദേശങ്ങളെല്ലാം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിലയിരുത്തുകയാണ്.

ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. കോവിഡ് പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും നോക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ വിമർശനങ്ങൾ ഉണ്ടായതുകൊണ്ടാണ് സർക്കാർ മാറ്റത്തിന് തയ്യാറാവുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleഇന്ത്യയിൽ വാക്സിനേഷൻ : അപേക്ഷ പിൻവലിച്ച് ജോൺസൺ & ജോൺസൺ
Next articleരാജ്യത്ത്‌ 24 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നു : കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും തട്ടിപ്പ് വ്യാപകം

LEAVE A REPLY

Please enter your comment!
Please enter your name here