Home Latest News ഇന്ത്യൻ ഒളിമ്പിക്സ് താരങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ അതിഥികളായി എത്തും: ക്ഷണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യൻ ഒളിമ്പിക്സ് താരങ്ങൾ സ്വാതന്ത്ര്യ ദിനത്തിൽ അതിഥികളായി എത്തും: ക്ഷണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

160
0

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങളെ സ്വാതന്ത്ര്യ ദിനത്തിൽ അതിഥികളായി ക്ഷണിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിനുശേഷം മുഴുവൻ താരങ്ങളുമായും നരേന്ദ്ര മോദി സംവദിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മികച്ച പിന്തുണയാണ് നൽകുന്നത്. ടോക്കിയോയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് താരങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ മോദി ആശയവിനിമയം നടത്തിയിരുന്നു. ഒളിംപിക്സിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതിനായാണ് ഇത്തരത്തിൽ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ഇത്തവണത്തെ ഒളിമ്പിക്സിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ കാഴ്ച വയ്ക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US 

Previous articleരാജ്യത്ത്‌ 24 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നു : കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും തട്ടിപ്പ് വ്യാപകം
Next articleജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ:ആദ്യ ശ്രമത്തിൽ തന്നെ യോഗ്യതാ മാർക്ക് നേടി

LEAVE A REPLY

Please enter your comment!
Please enter your name here