Home India ഹോഗ്ര ഹോട്ട് സ്‌പ്രിംഗ്സ്‌ മേഖലയിൽ നിർണായക നീക്കം: സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

ഹോഗ്ര ഹോട്ട് സ്‌പ്രിംഗ്സ്‌ മേഖലയിൽ നിർണായക നീക്കം: സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും

133
0

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗോഗ്ര ഹോട്ട് സ്‌പ്രിംഗ്സ്‌ മേഖലയിലെ ഒരു നിർണായക പട്രോളിംഗ് പോയന്റിൽ നിന്നും സൈനിക ട്രൂപ്പുകളെ പിൻവലിക്കാൻ തീരുമാനിച്ച് ഇന്ത്യയും ചൈനയും. ഗോഗ്ര  പോസ്റ്റ് എന്ന് കൂടി അറിയപ്പെടുന്ന പിപി17എ  എന്ന പോയന്റിൽ നിന്നാണ് ഒന്നര കിലോമീറ്റർ വീതം വിട്ട് ഇരുസൈന്യങ്ങളും പിന്മാറുക. പന്ത്രണ്ടാം തവണ ചേർന്ന ഇന്ത്യ-ചൈന സൈനികകമാൻഡർ ചർച്ചയിലാണ് ഇരു സൈന്യങ്ങളും പിന്മാറാൻ തീരുമാനിച്ചിരിക്കുന്നത്.

15 മാസമായി നീണ്ടുനിൽക്കുന്ന ഇന്ത്യ-ചൈന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള  നിർണായക നീക്കമാണിതെന്ന് വിദേശകാര്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹോട്ട് സ്‌പ്രിംഗ്സ്‌ മേഖലയിൽ നിന്നും പിന്മാറാൻ ചൈന തയ്യാറായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിപി15 എന്ന നിർണായക പോസ്റ്റിൽ നിന്നും ചൈന ഇതുവരെ പിന്മാറിയിട്ടില്ല. സൈനിക പിൻമാറ്റങ്ങൾ ഏതുതരത്തിൽ നടത്തണമെന്നുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും രണ്ടു ദിവസത്തിനകം പിൻമാറ്റം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleഇടിച്ച വാഹനം നിർത്താതെ പോയാൽ 2 ലക്ഷം രൂപ നഷ്ടപരിഹാരം: പുതിയ ചട്ടങ്ങൾ ഉടൻ പ്രാബല്യത്തിൽ
Next articleഒളിംപിക്‌സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ: ബോക്സിങ്ങിൽ ലവ്‌ലിനയ്ക്ക് വെങ്കലം

LEAVE A REPLY

Please enter your comment!
Please enter your name here