Home India കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ തകർക്കാൻ...

കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ തകർക്കാൻ തലപ്പത്ത് അമിത് ഷാ

235
0

ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ കൊണ്ടുവരുന്ന സഹകരണ വകുപ്പിൽ തലപ്പത്ത് കരുത്തനായ അമിത് ഷാ എത്തുന്നു. ശക്തമായ തീരുമാനങ്ങൾ എടുക്കുന്ന അമിത് ഷാ ഈ തലപ്പത്ത് എത്തുമ്പോൾ ഏതുതരത്തിലുള്ള നടപടികൾ ആയിരിക്കും സ്വീകരിക്കുകയെന്ന ആശങ്കയിലാണ് കേരളത്തിലെ സഹകരണ മേഖല. സിപിഎം എന്ന പാർട്ടിയുടെ കരുത്തും സമ്പത്തും ഭരണാധികാരവുമെല്ലാം നിലനിൽക്കുന്നത് സഹകരണമേഖലയിലാണ്.

സംസ്ഥാനങ്ങളിൽ കേന്ദ്ര കോ ഓപ്പറേറ്റീവ് രജിസ്ട്രാറുടെ പ്രതിനിധികളും ജില്ലാതലത്തിൽ സഹകരണ സംഘങ്ങളും ഇനി ഏത് സമയവുമെത്താം. കളക്ടറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണ് സഹകരണ സംഘങ്ങൾ നിയന്ത്രിക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ സഹകരണ കാർഷിക മേഖലയിൽ നൽകുന്ന സാമ്പത്തിക സഹായങ്ങളും നബാഡ് നൽകുന്ന സഹായങ്ങളും സംഘം വഴി ലഭ്യമാക്കാനാകും കേന്ദ്രം ശ്രമിക്കുക.
കേരളത്തിന്റെ സംസ്ഥാന സഹകരണ മന്ത്രിയായി ചുമതലയേറ്റ വി.എൻ വാസവന് സഹകരണ വകുപ്പിന്റെ തലപ്പത്ത് അമിത മാഷ് എത്തുന്നതോടുക്കൂടി കടുത്ത വെല്ലുവിളിക്കളായിരിക്കും നേരിടേണ്ടി വരിക.

Next articleകേരളത്തിലെ ബക്രീദ് ഇളവുകൾ : സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

LEAVE A REPLY

Please enter your comment!
Please enter your name here