Home Health ജോൺസൺ & ജോൺസന്റെ വാക്സിൻ വീണ്ടും ഇന്ത്യയിലേക്ക്: അനുമതിക്ക് വേണ്ടി കേന്ദ്രസർക്കാറിന് അപേക്ഷ...

ജോൺസൺ & ജോൺസന്റെ വാക്സിൻ വീണ്ടും ഇന്ത്യയിലേക്ക്: അനുമതിക്ക് വേണ്ടി കേന്ദ്രസർക്കാറിന് അപേക്ഷ നൽകി

137
0

ന്യൂഡൽഹി: കോവിഡ് വാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ കേന്ദ്രസർക്കാറിന് അപേക്ഷ നൽകി. സിംഗിൾ ഡോസ് വാക്സിനായ ജാൻസെന്നിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് ജോൺസൻ ആന്റ് ജോൺസൺ കേന്ദ്രസർക്കാറിനെ സമീപിച്ചിരിക്കുന്നത്.

വാക്സിന് വേഗത്തിൽ അനുമതി ലഭിക്കുന്നതിന് കേന്ദ്രസർക്കാറിന് നൽകിയ അപേക്ഷ ഓഗസ്റ്റ് 2 ന് ജോൺസൺ ആന്റ് ജോൺസൺ പിൻവലിച്ചിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ചർച്ച നടക്കുന്നതിനിടയിലാണ് കമ്പനി പിൻമാറ്റം നടത്തിയത്. പിന്മാറാനുള്ള കാരണം അന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്മാറ്റത്തിന് ശേഷം അപേക്ഷ വീണ്ടും നൽകാനുള്ള കാരണത്തെക്കുറിച്ചും ഇതുവരെ അറിവുകൾ ലഭിച്ചിട്ടില്ല.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleഅവാർഡുകളിലെ കുടുംബാധിപത്യം അവസാനിക്കുന്നു : രാജീവ് ഗാന്ധി ഖേൽരത്ന ഇനി മുതൽ ധ്യാൻചന്ദ് ഖേൽരത്ന
Next articleസ്കൂളുകൾ കുട്ടികൾക്ക് നൽകാനായി പുഴുവരിച്ച അരി: ഗോഡൗൺ ഉപരോധിച്ച് ബി.ജെ.പി പ്രവർത്തകർ

LEAVE A REPLY

Please enter your comment!
Please enter your name here