Home Latest News കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പോലീസ്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പോലീസ്

237
0
Ramesh Pisharody's next directorial to have Mammootty in the lead

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് സിനിമാ താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പോലീസ്. എലത്തൂർ പോലീസാണ് കേസ് എടുത്തിട്ടുള്ളത്. സന്ധി മാറ്റി വയ്ക്കുന്നതിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് മെയ്ത്ര ആശുപത്രിയിൽ ഇരുവരും എത്തിയിരുന്നു. ഇതേ തുടർന്നാണ് ആൾക്കൂട്ടം ഉണ്ടായത്.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നതെങ്കിലും അതിനു ശേഷം നടന്മാരെ കാണുന്നതിനായി ആളുകൾ ചുറ്റും കൂടുകയായിരുന്നു. സിനിമാ നിർമാതാവ് ആന്റോ ജോസഫിനും ആശുപത്രി അധികൃതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. നടന്മാരെ കാണാൻ മുന്നൂറിലധികം ആളുകളാണ് ആശുപത്രിയിൽ തടിച്ചു കൂടിയത്.

Previous articleരാഖിലിന് പിസ്റ്റൾ കൊടുത്തയാൾ എൻകൗണ്ടറിൽ പിടിയിൽ: പ്രതിയെ ഇന്ന് നാട്ടിലെത്തിക്കും
Next articleത്രിപുര മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം: മൂന്ന് പേർ അറസ്റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here