Home Latest News ത്രിപുര മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം: മൂന്ന് പേർ അറസ്റ്റിൽ

ത്രിപുര മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം: മൂന്ന് പേർ അറസ്റ്റിൽ

232
0

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് നേരെ വധശ്രമം. സംഭവത്തെ തുടർന്ന് 3 പേർ അറസ്റ്റിലായി. ശ്യാമപ്രസാദ് മുഖർജി ലെയ്നിലെ ഔദ്യോഗിക വസതിക്ക് സമീപം നടക്കാനിറങ്ങിയ അദ്ദേഹത്തിന്റെ സുരക്ഷാ വലയത്തിലേക്ക് അക്രമികൾ വാഹനമോടിച്ച് കയറ്റുകയായിരുന്നു. കാറിന്റെ വരവ് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ഒരു ഭാഗത്തേക്ക് ചാടി മാറിയതിനാൽ അപകടം സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുക്കുകയും ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Previous articleകോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല: മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്ത് പോലീസ്
Next articleസർക്കാറിന്റെ ഓണക്കിറ്റിലെ സാധനങ്ങൾക്ക് ഗുണമേന്മ സർട്ടിഫിക്കറ്റില്ല : വിജിലൻസ് അധികൃതർ

LEAVE A REPLY

Please enter your comment!
Please enter your name here