Home Uncategorized ഒരു നഗരം കൂടി പിടിച്ചടക്കി താലിബാൻ: പൗരൻമാരോട് അതിവേഗം രാജ്യം വിടാൻ യു.എസ്

ഒരു നഗരം കൂടി പിടിച്ചടക്കി താലിബാൻ: പൗരൻമാരോട് അതിവേഗം രാജ്യം വിടാൻ യു.എസ്

239
0

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വടക്കൻ കുണ്ടൂസ്‌ പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസ് നഗരം പിടിച്ചെടുക്കാൻ താലിബാൻ ശ്രമം നടത്തുകയാണ്. കുണ്ടൂസ്‌ നഗരത്തിൽ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 39 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരരോട് എത്രയും വേഗം മടങ്ങാൻ യുഎസ് എംബസി നിർദ്ദേശം നൽകി. ഏറ്റവും അടുത്ത് ലഭ്യമാകുന്ന വിമാനത്തിൽ അഫ്ഗാൻ വിടാനാണ് യുഎസ്‌ എംബസി ആവശ്യപ്പെട്ടിട്ടുള്ളത്. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ എംബസിയ്ക്ക്‌ അമേരിക്കൻ പൗരന്മാരെ സഹായിക്കുന്നതിൽ പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്.

Previous articleറെയിൽവേ സ്റ്റേഷനുകളിലും അമിതാ ബച്ചന്റെ വസതിയിലും ബോംബ് ഭീഷണി: മുംബൈയിൽ കനത്ത ജാഗ്രത
Next articleജോൺസൺ & ജോൺസൺ ഒറ്റ ഡോസ് വാക്സിൻ : അടിയന്തര അനുമതി നൽകി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here