Home World ബംഗളൂരുവിൽ കോംഗോ പൗരന്റെ മരണം: കിൻഷാസയിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾ കൊള്ളയടിച്ചു

ബംഗളൂരുവിൽ കോംഗോ പൗരന്റെ മരണം: കിൻഷാസയിലെ ഇന്ത്യക്കാരുടെ സ്ഥാപനങ്ങൾ കൊള്ളയടിച്ചു

122
0

കിൻഷാസ: ബംഗളൂരുവിൽ കോംഗോ പൗരൻ പോലീസ് കസ്റ്റഡിയിൽ മരിച്ച സാഹചര്യത്തിൽ കോംഗോയിലെ ഇന്ത്യക്കാരുടെ വ്യവസായസ്ഥാപനങ്ങൾക്ക്‌ നേരെ രൂക്ഷമായ ആക്രമണം. കിൻഷാസയിലുള്ള ഇന്ത്യക്കാരുടെ വ്യാപാര കേന്ദ്രങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കൊള്ളയടിച്ചത്. കോംഗോയിൽ നിന്നുള്ള ജോയിൽ മാലു എന്ന വിദ്യാർഥി ബംഗളൂരുവിൽ മരിച്ചിരുന്നു. ഇതേതുടർന്ന്, ബംഗളൂരുവിൽ ആഫ്രിക്കൻ പൗരന്മാർ പ്രതിഷേധം നടത്തിയിട്ടുണ്ട്.

മയക്കുമരുന്ന് കൈവശം വച്ചതിനാണ് ജോയലിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നും പിന്നീട്, നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ചാണ് മരണം നടന്നതെന്നും പോലീസ് ശക്തമാക്കി.രണ്ടാമത്തെ കോംഗോ പൗരനും ഇന്ത്യയിൽ കൊല്ലപ്പെട്ടുവെന്ന തെറ്റായ വാർത്ത പരന്നതിനെ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

Previous articleഗസ്നി കീഴടക്കി താലിബാൻ : ഇനി തലസ്ഥാനമായ കാബൂളിലേക്ക്‌
Next article40,000 ടൺ ഭാരമുള്ള കപ്പൽ ജപ്പാൻ തീരത്ത് മുങ്ങി : നെടുകെ പിളർന്ന ചിത്രങ്ങൾ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here