Home Latest News ഒളിംപിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു: ബ്രിട്ടീഷ് താരത്തിന് സസ്പെൻഷൻ

ഒളിംപിക്സിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു: ബ്രിട്ടീഷ് താരത്തിന് സസ്പെൻഷൻ

167
0

ലണ്ടൻ: ടോക്യോ ഒളിംപിക്‌സിൽ പുരുഷ 4-100 മീറ്റർ റിലേയിൽ വെള്ളി നേടിയ ബ്രിട്ടീഷ് ടീമംഗം സിജിൻഡു ഉജായെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. താരത്തിന്റെ മൂത്രസാംപിളിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതോടെ, ഒളിംപിക്സിൽ മത്സരിച്ച ബ്രിട്ടീഷ് ടീമിനെ അയോഗ്യരാക്കാനും അവരുടെ മെഡലുകൾ തിരിച്ചെടുക്കാനും സാധ്യതയുണ്ട്. കുറ്റം തെളിഞ്ഞാൽ താരത്തിന് നാലു വർഷത്തെ വിലക്ക് വരെ ലഭിക്കുന്നതായിരിക്കും. ഉജായെ കൂടാതെ മൂന്ന് താരങ്ങളെ കൂടി സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Previous article3,000 മറൈൻ കമാൻഡോസ് അഫ്ഗാനിലേക്ക്: സൈനിക നടപടിയുമായി യു.എസ്
Next articleബംഗാളികളെന്ന പേരിൽ ബംഗ്ലാദേശ് പൗരന്മാർ : കേരള തീരങ്ങളിൽ ശക്തമായ ഇന്റലിജൻസ് നിരീക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here