Home Kerala എൻജിനീയറിങ് വിദ്യാർഥികളുടെ മരണം : മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

എൻജിനീയറിങ് വിദ്യാർഥികളുടെ മരണം : മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

175
0

കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തെത്തുടർന്ന് പിടിതരാതെ രക്ഷപ്പെട്ട ഡ്രൈവർ പിടിയിൽ. വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ച കാർഡ്രൈവർ തലവൂർ ലക്ഷ്മി നിവാസിൽ ലാൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 12ന് രാത്രിയില്‍ ചെങ്ങമനാടിനും ചേത്തടിക്കും മധ്യേയാണ് അപകടമുണ്ടായത്.

സംഭവം നടന്ന സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് അറസ്റ്റ് രേഖപ്പെടുത്തിയ കുന്നിക്കോട് പോലീസ് വ്യക്തമാക്കി. ലാൽ കുമാറിനോട് ഒപ്പമുണ്ടായിരുന്ന റോയ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Previous articleഅഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടിവരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി
Next articleപ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു : കൊടി നാട്ടി താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here