Home Latest News പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു : കൊടി നാട്ടി താലിബാൻ

പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തു : കൊടി നാട്ടി താലിബാൻ

270
0

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ നിയന്ത്രണവും ഏറ്റെടുത്ത് താലിബാൻ. കൊട്ടാരത്തിൽ നിന്നും അഫാഗാന്റെ പതാക നീക്കി താലിബാന്റെ പതാക നാട്ടിയിരിക്കുകയാണ്. പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ നിന്നു തന്നെ ഇസ്ലാമിക് എമിറേറ്റ് പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്.

കാബൂൾ നഗരത്തിന്റെ ഭരണം ഏറ്റെടുത്തതായും താലിബാൻ പ്രഖ്യാപിച്ചു. ഈ നടപടി സുരക്ഷാ സേനയുടെ അഭാവത്തിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് എന്നാണ് വിശദീകരണം. താലിബാനെ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. താലിബാന്റെ ബദ്രി യൂണിറ്റ് ആണ്‌ കൊട്ടാരത്തിന്റെ ചുമതല ഏറ്റെടുത്തിട്ടുള്ളത്.

Previous articleഎൻജിനീയറിങ് വിദ്യാർഥികളുടെ മരണം : മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ
Next articleതാലിബാൻ വിജയിച്ചുവെന്ന് സ്ഥിരീകരിച്ച് അഫ്ഗാൻ പ്രസിഡന്റ്: ഇനി കൂട്ടക്കുരുതിയുടെ നാളുകൾ

LEAVE A REPLY

Please enter your comment!
Please enter your name here