Home Kerala രണ്ട് വാക്സിനും സ്വീകരിച്ച 87,000 പേർക്കും കോവിഡ് : 46 ശതമാനവും കേരളത്തിലെന്ന് കേന്ദ്രസർക്കാർ

രണ്ട് വാക്സിനും സ്വീകരിച്ച 87,000 പേർക്കും കോവിഡ് : 46 ശതമാനവും കേരളത്തിലെന്ന് കേന്ദ്രസർക്കാർ

198
0

ന്യൂഡൽഹി: രാജ്യത്ത് രണ്ട് ഡോസും   സ്വീകരിച്ചവരിൽ 87,000 പേരിലും കോവിഡ്  സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. ഇതിൽ 47 ശതമാനം കേസുകളും കേരളത്തിൽ തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

കേരളത്തിൽ ആദ്യ വാക്സിൻ സ്വീകരിച്ച 80,000 പേർക്കും രണ്ട് വാക്സിനും സ്വീകരിച്ച 40,000 പേർക്കുമാണ് കോവിഡ്  സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഡെൽറ്റ വകഭേദമാണ് കൂടുതൽ പേരെയും ബാധിച്ചത്. രണ്ടാം തരംഗം കുറഞ്ഞെങ്കിലും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Previous articleക്രിപ്റ്റോ കറൻസി നിക്ഷേപം: രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ
Next articleഅഫ്ഗാനിലെ വിമാന ദുരന്തം: വീണു മരിച്ചത് നാഷണൽ ഫുട്ബോൾ ടീം അംഗം

LEAVE A REPLY

Please enter your comment!
Please enter your name here