Home World “ജോ ബൈഡനെ വധിക്കേണ്ട, യു.എസ് അയാൾ കുളം തോണ്ടിക്കോളും”: ബിൻ ലാദൻ പോലും എഴുതിത്തള്ളിയ അമേരിക്കൻ...

“ജോ ബൈഡനെ വധിക്കേണ്ട, യു.എസ് അയാൾ കുളം തോണ്ടിക്കോളും”: ബിൻ ലാദൻ പോലും എഴുതിത്തള്ളിയ അമേരിക്കൻ പ്രസിഡണ്ടിന്റെ കഥ

256
0

വാഷിംഗ്ടൺ: അൽഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിൻലാദൻ യു.എസ് പ്രസിഡന്റായ ജോ ബൈഡനെക്കുറിച്ച് പരാമർശിക്കുന്ന കത്തിലെ ഉള്ളടക്കങ്ങൾ ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്.

ബിൻലാദൻ എഴുതിയ 48 പേജുള്ള കത്തിൽ, ജോ ബൈഡനെ വധിക്കാൻ അൽ-ഖ്വൈദ ശ്രമിക്കേണ്ട ആവശ്യമില്ലെന്നും, തികച്ചും കഴിവുകെട്ട ഒരു നേതാവായ അയാൾ അമേരിക്കൻ പ്രസിഡണ്ടായാൽ രാജ്യത്തെ നാശത്തിലേക്ക് നയിക്കുമെന്നും പരാമർശിക്കുന്നുണ്ട്. 2010, യു.എസ് ഇലക്ഷന്റെ പശ്ചാത്തലത്തിലാണ് ലാദൻ ഈ കത്തെഴുതിയത്. തിരഞ്ഞെടുപ്പിൽ ബൈഡനും മത്സരിച്ചിരുന്നു.

2010 മെയ് മാസത്തിൽ, ബ്രദർ ഷെയ്ഖ് മെഹമൂദ്, അഥവാ, അതിയ അബ്ദുൽ റഹ്മാൻ എന്നയാൾക്കാണ് ഒസാമ ബിൻ ലാദൻ ഈ കത്തെഴുതിയത്. 2011-ൽ, സ്പെഷ്യൽ ഫോഴ്സ് ലാദനെ വധിച്ച കെട്ടിടത്തിൽ നിന്നാണ് ഒരു കൂട്ടം രേഖകൾക്കിടയിൽ ഈ കത്ത് കണ്ടെത്തിയത്.

Previous articleഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടു പോയി : സംഘത്തിലുള്ളത് 150 പേർ
Next articleകോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ : കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം

LEAVE A REPLY

Please enter your comment!
Please enter your name here