Home India പബ്ലിക് എയർ ഫിൽട്ടർ ആദ്യമായി ഇന്ത്യയിൽ: “സ്‌മോഗ് ടവർ ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ

പബ്ലിക് എയർ ഫിൽട്ടർ ആദ്യമായി ഇന്ത്യയിൽ: “സ്‌മോഗ് ടവർ ഉദ്ഘാടനം ചെയ്ത് അരവിന്ദ് കെജ്രിവാൾ

119
0

ന്യൂഡൽഹി: പൊതുജനത്തിനു വേണ്ടിയുള്ള ആദ്യത്തെ പബ്ലിക് എയർ ഫിൽറ്റർ ഉദ്ഘാടനം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിങ്കളാഴ്ച രാവിലെ, ഡൽഹി കൊണാട്ട് പ്ലേസിൽ ആയിരുന്നു കെജ്‌രിവാൾ ഉദ്ഘാടന ചടങ്ങ് നിർവഹിച്ചത്.

സ്‌മോഗ് ടവർ എന്നറിയപ്പെട്ട ഈ അന്തരീക്ഷ ശുദ്ധീകരണ സംവിധാനം ഇന്ത്യയിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്. യു.എസ് നിർമിതമായ ഈ എയർ ഫിൽട്ടർ, മലിന വായുവിനെ അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കുകയും ശുദ്ധമായ വായു പുറത്തു വിടുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും വിഷമയമായ വായു നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ ഒന്നാമതാണ് ഡൽഹി. പരീക്ഷണം വിജയമാണെങ്കിൽ കൂടുതൽ സ്‌മോഗ് ടവറുകൾ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കെജ്‌രിവാൾ അറിയിച്ചു

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleകോവിഡ് മൂന്നാം തരംഗം ഒക്ടോബറിൽ : കുട്ടികളുടെ കാര്യത്തിൽ കരുതൽ വേണം
Next articleതാലിബാൻ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മലയാളി നാട്ടിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here