Home India പാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമം: കടിയേറ്റ് യുവാവ് മരിച്ചു

പാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമം: കടിയേറ്റ് യുവാവ് മരിച്ചു

178
0

പാറ്റ്ന: പാമ്പിന് രാഖി കെട്ടി കൊടുക്കുന്നതിനിടയിൽ കടിയേറ്റ് യുവാവ് മരിച്ചു. രക്ഷാബന്ധൻ ദിവസത്തിൽ യുവാവ് പാമ്പിന് രാഖി കെട്ടി കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബീഹാറിലെ സാരൺ ജില്ലയിലുള്ള മൻമോഹൻ എന്ന യുവാവിനാണ് പാമ്പു കടിയേറ്റത്. തന്റെ കയ്യിലുള്ള രണ്ടു പെൺ പാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടുന്നതിനിടയിലാണ് ഇയാൾക്ക് പാമ്പ് കടിയേൽക്കുന്നത്.

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പാമ്പിന് രാഖി കെട്ടുന്നത് കാണാനായി നിരവധി പേർ ഒത്തുകൂടി നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

Previous articleഇനി സമയം തരില്ല: വിദേശ സേനകൾ ഉടൻ പിൻമാറണമെന്ന് താലിബാൻ
Next article“ഓപ്പറേഷൻ ദേവി ശക്തി”: അഫ്ഗാൻ രക്ഷാദൗത്യത്തിന് പേരു നൽകി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here