Home India “ഓപ്പറേഷൻ ദേവി ശക്തി”: അഫ്ഗാൻ രക്ഷാദൗത്യത്തിന് പേരു നൽകി കേന്ദ്രസർക്കാർ

“ഓപ്പറേഷൻ ദേവി ശക്തി”: അഫ്ഗാൻ രക്ഷാദൗത്യത്തിന് പേരു നൽകി കേന്ദ്രസർക്കാർ

210
0

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷൻ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസർക്കാർ. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് രക്ഷാ പ്രവർത്തനത്തിന് ഇങ്ങനെയൊരു വിശേഷണം നൽകിയത്. വ്യോമസേനയും എയർ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.

രക്ഷാദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ വിദേശകാര്യമന്ത്രി മറ്റന്നാൾ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയാണ് യോഗം വിളിക്കേണ്ടതെന്ന് പറഞ്ഞ് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തി. അമേരിക്ക, ബ്രിട്ടൻ,ജർമനി, ഫ്രാൻസ്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി കേന്ദ്രസർക്കാറിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Previous articleപാമ്പുകളെ ചേർത്ത് വാലറ്റത്ത് രാഖി കെട്ടാൻ ശ്രമം: കടിയേറ്റ് യുവാവ് മരിച്ചു
Next articleമുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here