Home Kerala മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു.

മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു.

101
0

കൊച്ചി: ഇന്ത്യൻ മുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960 ലെ റോം ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962 ൽ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ടീമിലും അദ്ദേഹം ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ചന്ദ്രശേഖരൻ തിളങ്ങിയിട്ടുണ്ട്. 1962 ലെ ടെൽ അവീവ് ഏഷ്യൻ കപ്പിൽ വെള്ളി അദ്ദേഹം കരസ്ഥമാക്കി. 1959, 1964 മെർദേക്ക ഫുട്ബോളിലും അദ്ദേഹം വെള്ളി നേടിയിട്ടുണ്ട്. 1964 ടോക്യോ ഒളിംപിക്സിനുള്ള മത്സരങ്ങൾ കളിച്ചെങ്കിലും യോഗ്യത നേടാനായില്ല.

1956-1966 കാലത്ത് മഹാരാഷ്ട്രയ്ക്കായി സന്തോഷ് ട്രോഫി അദ്ദേഹം കളിച്ചു. ക്യാപ്റ്റൻ ആയതിന് ശേഷം 1963-ൽ അദ്ദേഹം കപ്പ് നേടുകയും ചെയ്തു. ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച ശേഷം 1966ൽ അദ്ദേഹം എസ്ബിഐയിൽ ചേരുകയും അവിടെ ജോലിക്കൊപ്പം കളിക്കാരനായിട്ടും പരിശീലകനായിട്ടും പ്രവർത്തിക്കുകയും ചെയ്തു. കളി നിർത്തിയശേഷം കേരള ടീമിന്റെ സെലക്ടറും കൊച്ചി കേന്ദ്രമായി തുടങ്ങിയ എഫ്സി കൊച്ചിൻ ടീമിന്റെ മാനേജറായിട്ടും അദ്ദേഹം പ്രവർത്തിച്ചു.

Previous article“ഓപ്പറേഷൻ ദേവി ശക്തി”: അഫ്ഗാൻ രക്ഷാദൗത്യത്തിന് പേരു നൽകി കേന്ദ്രസർക്കാർ
Next articleഗുരു ഗ്രന്ഥ സാഹിബ് ചുമന്ന് കേന്ദ്രമന്ത്രിമാർ: ഓപ്പറേഷൻ ദേവി ശക്തി തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here