ഗുരു ഗ്രന്ഥ സാഹിബ് ചുമന്ന് കേന്ദ്രമന്ത്രിമാർ: ഓപ്പറേഷൻ ദേവി ശക്തി തുടരുന്നു

  111
  0

  ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുകയാണ്. മലയാളി കന്യാസ്ത്രീയായ സിസ്റ്റർ തെരേസ ക്രാസ്ത അടക്കം 78 പേരെ കൂടി ഡൽഹിയിൽ എത്തിച്ചു. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകർപ്പും ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്. ഇത് സ്വീകരിക്കാൻ കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും ഹർദീപ് സിംഗ് പുരിയും വിമാനത്താവളത്തിൽ എത്തിയിരുന്നു. കേന്ദ്രമന്ത്രിമാർ ഇരുവരും ചേർന്ന് ഗ്രന്ഥങ്ങൾ ചുമന്ന് പുറത്തെത്തിക്കുകയും ചെയ്തു.

  അമേരിക്ക, ബ്രിട്ടൻ,ജർമനി, ഫ്രാൻസ്, ഖത്തർ യുഎഇ എന്നീ രാജ്യങ്ങൾ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി കേന്ദ്രസർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. 6 രാജ്യങ്ങളും അവർക്ക്‌ വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളത്തിൽ നിന്ന് അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട്, ഇവരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഡൽഹിയിൽ എത്തിക്കുകയാണ് ചെയ്യുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

  സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

  Previous articleമുൻ ഫുട്ബോൾ താരം ഒളിമ്പ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു.
  Next articleലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റമില്ല: ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരെയും പരിശോധിക്കും

  LEAVE A REPLY

  Please enter your comment!
  Please enter your name here