Home Latest News ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റമില്ല: ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരെയും പരിശോധിക്കും

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റമില്ല: ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരെയും പരിശോധിക്കും

189
0

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. ശവസംസ്കാരം, വിവാഹം എന്നിവയിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും കോവിഡ് പോസിറ്റീവായാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തുന്നതായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.

സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം എന്നി ജില്ലകൾ വാക്സിനേഷനിൽ മുമ്പിലാണെന്നും ഇവിടങ്ങളിൽ രോഗലക്ഷണമുള്ളവരെ മാത്രമേ പരിശോധിക്കുള്ളൂവെന്ന് സർക്കാർ അറിയിച്ചു. 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞ് കോവിഡ് റിപ്പോർട്ട്‌ ചെയ്ത ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Previous articleഗുരു ഗ്രന്ഥ സാഹിബ് ചുമന്ന് കേന്ദ്രമന്ത്രിമാർ: ഓപ്പറേഷൻ ദേവി ശക്തി തുടരുന്നു
Next article“അച്യുതാനന്ദനി, ശൈലജേ”: കാശിത്തുമ്പകൾക്ക് പേര് നൽകി ശാസ്ത്രജ്ഞർ

LEAVE A REPLY

Please enter your comment!
Please enter your name here