Home Kerala “അച്യുതാനന്ദനി, ശൈലജേ”: കാശിത്തുമ്പകൾക്ക് പേര് നൽകി ശാസ്ത്രജ്ഞർ

“അച്യുതാനന്ദനി, ശൈലജേ”: കാശിത്തുമ്പകൾക്ക് പേര് നൽകി ശാസ്ത്രജ്ഞർ

131
0

തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയ തുമ്പകൾക്ക് വി.എസ് അച്യുതാനന്ദന്റെയും ശൈലജ ടീച്ചറുടെയും പേരുകൾ നൽകി സസ്യശാസ്ത്ര വിഭാഗം. പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ , ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേരുകൾ നല്‍കുകയായിരുന്നു. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശിത്തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍.

സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കാനും അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാനും മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്‍റെ പേര് നല്‍കാന്‍ കാരണം. നിപയും കോവിഡും വന്നപ്പോള്‍ പതറാതെ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകര്‍ന്നതുകൊണ്ടാണ് ശൈലജ ടീച്ചറുടെ പേര് നൽകിയത്. സസ്യവര്‍ഗീകരണ രംഗത്ത് ഡോ.മാത്യു ഡാന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന പേര് നല്‍കിയത്.

Previous articleലോക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റമില്ല: ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവരെയും പരിശോധിക്കും
Next articleസ്കൂളുകൾ തുറക്കുന്നു: അധ്യാപകർക്ക് വാക്സിൻ വേഗത്തിൽ നൽകണമെന്ന് കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here