Home Kerala സ്കൂളുകൾ തുറക്കുന്നു: അധ്യാപകർക്ക് വാക്സിൻ വേഗത്തിൽ നൽകണമെന്ന് കേന്ദ്രസർക്കാർ

സ്കൂളുകൾ തുറക്കുന്നു: അധ്യാപകർക്ക് വാക്സിൻ വേഗത്തിൽ നൽകണമെന്ന് കേന്ദ്രസർക്കാർ

167
0

ന്യൂഡൽഹി: സെപ്റ്റംബർ 5 അധ്യാപക ദിനത്തിന് മുൻപായി എല്ലാ അധ്യാപകർക്കും വാക്സിൻ നൽകാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി കേന്ദ്രസർക്കാർ. ഇതിനായി രണ്ടു കോടി ഡോസ് അധിക വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കഴിഞ്ഞ വർഷം മാർച്ച് മുതൽ കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുകയായിരുന്നു.

അതത് പ്രദേശങ്ങളിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂളുകൾ തുറക്കാൻ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം അനുമതി നൽകിയിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വരവോടെ തുറന്ന സ്കൂളുകൾ വീണ്ടും അടക്കുകയും ചെയ്തു. അധ്യാപകർക്ക് വാക്സിൻ നൽകി സ്കൂളുകൾ വേഗത്തിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Previous article“അച്യുതാനന്ദനി, ശൈലജേ”: കാശിത്തുമ്പകൾക്ക് പേര് നൽകി ശാസ്ത്രജ്ഞർ
Next articleതാലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു: എം.കെ മുനീറിന് വധഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here