Home World താലിബാനെ പോറ്റി വളർത്തുന്നത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി അഫ്ഗാനി പോപ്പ് ഗായിക

താലിബാനെ പോറ്റി വളർത്തുന്നത് പാകിസ്ഥാൻ: രൂക്ഷവിമർശനവുമായി അഫ്ഗാനി പോപ്പ് ഗായിക

136
0

കാബൂൾ: അഫ്ഗാനിസ്ഥാനിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പാകിസ്ഥാനാണ് ഉത്തരവാദിയെന്ന് അഫ്ഗാൻ പോപ്പ് ഗായിക അർയാനാ സയീദ്. മറ്റു രാജ്യങ്ങൾ ഞങ്ങളെ സഹായിക്കണമെന്നും ഗായിക അഭ്യർത്ഥിച്ചു. താലിബാനെ വളർത്തി വലുതാക്കിയതിൽ പാകിസ്ഥാന് പങ്കുണ്ടെന്നും അഫ്ഗാൻ സർക്കാർ താലിബാനെ അറസ്റ്റ് ചെയ്യുമ്പോൾ അതിൽ മിക്കവരും പാകിസ്ഥാനികൾ ആയിരിക്കുമെന്നും അവർ വ്യക്തമാക്കി. താലിബാന് ആയുധങ്ങൾ നൽകുന്നത് പാകിസ്ഥാനാണ്.

അതുകൊണ്ട് തന്നെ പാകിസ്ഥാന് ആരും ഫണ്ട് നൽകരുതെന്നും അതുനിലച്ചാൽ താലിബാനെ പോറ്റാൻ പാകിസ്ഥാന് കഴിയില്ലെന്നും അർയാനാ അറിയിച്ചു. അഫ്ഗാനിൽ രണ്ടു പതിറ്റാണ്ടോളം സേനയെ വിന്യസിപ്പിച്ച് പെട്ടെന്ന് അമേരിക്കൻ സൈന്യം പിൻമാറിയതിനെതിരെയും ഗായിക പ്രതിഷേധമറിയിച്ചു. അഫ്ഗാനിലെ സാധാരണ പൗരന്മാർ തീവ്രവാദത്തിന് ഉത്തരവാദികളെന്നും അവിടെയുള്ള സ്ത്രീകളും കുട്ടികളുടെയും അവസ്ഥ മോശമാണെന്നും അവർ കൂട്ടിച്ചേർത്തു.

Previous articleതാലിബാനെതിരായി ഫേസ്ബുക്കിൽ പോസ്റ്റിട്ടു: എം.കെ മുനീറിന് വധഭീഷണി
Next article“ഇന്ത്യ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു ” : നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്ലൈനിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here