Home Latest News സുപ്രീം കോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാർ: നിയമന ഉത്തരവു നൽകി രാഷ്ട്രപതി

സുപ്രീം കോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാർ: നിയമന ഉത്തരവു നൽകി രാഷ്ട്രപതി

119
0

ന്യൂഡൽഹി: സുപ്രീം കോടതിയിൽ 9 പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. 3 വനിത ജഡ്ജിമാരുൾപ്പെടെ 9 ജഡ്ജിമാർക്കാണ് നിയമനം ലഭിച്ചിട്ടുള്ളത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍. 2027 ൽ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റാസായി ബി.വി നാഗരത്ന ചുമതലയേൽക്കും.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം.സുന്ദരേഷ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്.

Previous article“താലിബാൻ വാക്കു പാലിച്ചില്ല”: രൂക്ഷവിമർശനവുമായി എസ്.ജയശങ്കർ
Next article“രോഗപ്രതിരോധത്തിനൊപ്പം കോവിഡ് അനാഥരാക്കിയ കുട്ടികളെയും സംരക്ഷിക്കണം”: സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here