Home Health “രോഗപ്രതിരോധത്തിനൊപ്പം കോവിഡ് അനാഥരാക്കിയ കുട്ടികളെയും സംരക്ഷിക്കണം”: സുപ്രീം കോടതി

“രോഗപ്രതിരോധത്തിനൊപ്പം കോവിഡ് അനാഥരാക്കിയ കുട്ടികളെയും സംരക്ഷിക്കണം”: സുപ്രീം കോടതി

157
0

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിന് ഒപ്പം, കോവിഡ് അനാഥമാക്കിയ കുട്ടികളെ കേരളം സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി. കോവിഡ് അനാഥമാക്കിയ 399 കുട്ടികൾ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇവരുടെ പഠനം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അനാഥരായ കുട്ടികൾക്ക് 18 വയസ്സ് തികയുന്നതുവരെ പ്രതിമാസം 2000 രൂപ നൽകുമെന്ന് കേരള സർക്കാർ അറിയിച്ചു.

ഡിഗ്രി പൂർത്തിയാക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളെല്ലാം സത്യവാങ്മൂലം ഫയൽ ചെയ്യാൻ കോടതി പറഞ്ഞു. അനാഥരായ കുട്ടികളുടെ വിശദാംശങ്ങൾ ബാൽ സ്വരാജ് വെബ്സൈറ്റിൽ 15 ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുവാൻ സംസ്ഥാന സർക്കാറിന് കോടതി നിർദേശം നൽകി.

Previous articleസുപ്രീം കോടതിയിൽ ഒൻപത് പുതിയ ജഡ്ജിമാർ: നിയമന ഉത്തരവു നൽകി രാഷ്ട്രപതി
Next articleതാലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here