Home Latest News സംസ്ഥാനാന്തര യാത്ര വിലക്കരുതെന്ന് കേന്ദ്രസർക്കാർ: രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പോകാം

സംസ്ഥാനാന്തര യാത്ര വിലക്കരുതെന്ന് കേന്ദ്രസർക്കാർ: രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പോകാം

160
0

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് പാടില്ലെന്ന് കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗ നിർദേശം. സംസ്ഥാനന്തര വിമാന, റെയിൽ, ജല, റോഡ് യാത്രകൾക്ക് വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ആർടിപിസിആർ, ആന്റിജൻ പരിശോധന നടത്തുന്നത് അതതു സർക്കാറുകൾക്ക് തീരുമാനിക്കാവുന്നതാണ്.

രണ്ടു ഡോസ് വാക്സിൻ എടുത്ത് 15 ദിവസം പൂർത്തിയായ, ലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് പരിശോധന സർട്ടിഫിക്കറ്റ് ഒഴിവാക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. ആഭ്യന്തര വിമാനയാത്രയ്ക്ക് പിപിഇ കിറ്റ് നിർബന്ധമാക്കേണ്ടതില്ല. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതാത് സർക്കാറുകൾക്ക് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്ന് മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

Previous articleതാലിബാനെ പുകഴ്ത്തി പോപ്പുലർ ഫ്രണ്ട്: കേന്ദ്രസർക്കാർ നയതന്ത്ര ബന്ധമാരംഭിക്കണം
Next articleമുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല : മിസ്സ് ചെയ്യുന്നെന്ന് ബി.ജെ.പി

LEAVE A REPLY

Please enter your comment!
Please enter your name here