Home Latest News മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല : മിസ്സ് ചെയ്യുന്നെന്ന് ബി.ജെ.പി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല : മിസ്സ് ചെയ്യുന്നെന്ന് ബി.ജെ.പി

131
0

കോഴിക്കോട്: രണ്ടാം പിണറായി സർക്കാർ നൂറ് ദിനം പൂർത്തിയാക്കുന്ന വേളയിൽ കോവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ഉയർത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പരിഹാസവും രൂക്ഷവിമർശനവും ഉയർത്തി പ്രതിപക്ഷവും ബിജെപിയും. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നിന്ന് മാറി നിൽക്കുന്നത് പ്രതിപക്ഷ പരിഹാസത്തിന് ഇടയാക്കി. ആറു മണി വാർത്താസമ്മേളനം കേരളം കൊതിക്കുന്നുവെന്നും ക്യാപ്റ്റനെ മിസ് ചെയ്യുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.

സർക്കാറിന്റെ വീഴ്ചകളെ ഫെയ്സ്ബുക്കിൽ അക്കമിട്ട് നിരത്തിയാണ് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥ് വിമർശിച്ചത്. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പി.കെ.അബ്ദുറബ്ബ് കോവിഡ് പ്രതിരോധത്തിൽ കേരള സർക്കാറിന് മുൻപ് ലഭിച്ച പ്രകീർത്തനങ്ങളെ പരിഹസിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിൽ, സർക്കാർ ഇതുവരെ പി.ആർ വർക്കാണ് നടത്തിയിരുന്നതെന്ന് രമ്യ ഹരിദാസ് എം.പിയും വ്യക്തമാക്കി.

Previous articleസംസ്ഥാനാന്തര യാത്ര വിലക്കരുതെന്ന് കേന്ദ്രസർക്കാർ: രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പോകാം
Next articleമിയാൻഗഞ്ച് ഇനി മായാഗഞ്ച് : ഇസ്ലാമികവൽക്കരണത്തിന്റെ ശേഷിപ്പുകൾ തുടച്ചു നീക്കി യോഗി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here