Home Uncategorized “ഇത്രപേർ മരിച്ചിട്ടും യാതൊരു ഖേദവുമില്ല”: ചൈനയെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ

“ഇത്രപേർ മരിച്ചിട്ടും യാതൊരു ഖേദവുമില്ല”: ചൈനയെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ

186
0

വാഷിങ്ടൺ: കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ചൈന മറച്ചുവയ്ക്കുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വൈറസ് വ്യാപനത്തിന് മുൻപ് തന്നെ ഇതേകുറിച്ച് ചൈനയിലെ ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്ന് ബൈഡൻ വെളിപ്പെടുത്തി. ലോകത്ത് ഇത്രയധികം മരണങ്ങൾ നടന്നിട്ടും അതിൽ ചൈനയ്ക്ക് യാതൊരു ഖേദവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ഈ വൈറസ് വുഹാനിലെ ഒരു ലാബിൽ നിന്ന് ചോർന്നതാകുമോ എന്നതിനെ കുറിച്ചുള്ള അന്വേഷണം ലോകാരോഗ്യ സംഘടന നടത്തിയിരുന്നു. എന്നാൽ, ലാബ് ചോർച്ചയ്ക്ക് സാധ്യതയില്ലെന്നും അന്വേഷണം മറ്റ് സാധ്യതകളിലേക്ക് നീങ്ങണമെന്നും ചൈന വ്യക്തമാക്കി. വവ്വാലുകളിൽ നിന്ന് വൈറസ് മറ്റു മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുന്നതാണെന്ന് ചൈന പറഞ്ഞു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous article“ഇന്ത്യൻ ഖിലാഫത്ത് നടത്തണം”: അഫ്ഗാനിലെ ഐ.എസിന്റെ പ്രധാന ലക്ഷ്യം
Next articleവാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കും: രാജ്യമൊട്ടാകെ കേന്ദ്രീകൃത സംവിധാനം വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here