Home Kerala വാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കും: രാജ്യമൊട്ടാകെ കേന്ദ്രീകൃത സംവിധാനം വരുന്നു

വാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കും: രാജ്യമൊട്ടാകെ കേന്ദ്രീകൃത സംവിധാനം വരുന്നു

204
0

ന്യൂഡൽഹി: വാഹന രജിസ്ട്രേഷനിൽ പരിഷ്കാരങ്ങൾ നടത്തി കേന്ദ്രസർക്കാർ. സംസ്ഥാനന്തര വാഹന രജിസ്ട്രേഷൻ ഒഴിവാക്കി രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടു വരുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. ഇത് നടപ്പിലാകുമ്പോൾ വാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടു പോയി ഉപയോഗിക്കുമ്പോഴുള്ള റീ രജിസ്ട്രേഷൻ ഒഴിവാക്കാൻ സാധിക്കും. ഈ ഒറ്റ രജിസ്ട്രേഷൻ സംവിധാനത്തിന് ഭാരത് സീരീസ് എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇനി മുതൽ വാഹന രജിസ്ട്രേഷൻ നമ്പറിൽ വ്യത്യാസമുണ്ടായിരിക്കും. വാഹനം വാങ്ങിയ വർഷത്തിലെ അവസാന രണ്ടക്കങ്ങൾ, ബി.എച്ച് എന്നീ അക്ഷരങ്ങൾ, നാല് അക്കങ്ങൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങൾ എന്നിവ അടങ്ങിയതായിരിക്കും രജിസ്ട്രേഷൻ നമ്പറായി നൽകുക. നിലവിലുള്ള വാഹനങ്ങൾ ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഗതാഗത മന്ത്രാലയം പിന്നീട് അറിയിക്കുന്നതായിരിക്കും.

Previous article“ഇത്രപേർ മരിച്ചിട്ടും യാതൊരു ഖേദവുമില്ല”: ചൈനയെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ
Next articleആൾക്കൂട്ടങ്ങൾ ഒഴിവാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here