Home Latest News ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

133
0

ന്യൂഡൽഹി: ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ പടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിരുന്നു. കോവിഡ് കൂടുതലുള്ള പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദീപാവലി, ചാത്പൂജാ തുടങ്ങിയ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 30 വരെ തുടരുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. വാക്സിനേഷൻ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ വാക്സിൻ നൽകണമെന്നും അഭ്യന്തര സെക്രട്ടറി അറിയിച്ചു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleവാഹന രജിസ്ട്രേഷൻ കേന്ദ്രസർക്കാർ ഏറ്റെടുക്കും: രാജ്യമൊട്ടാകെ കേന്ദ്രീകൃത സംവിധാനം വരുന്നു
Next article“15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ചാരാധിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ”: വി.ഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here