Home Kerala “15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ചാരാധിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ”: വി.ഡി സതീശൻ

“15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം വച്ചാരാധിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ”: വി.ഡി സതീശൻ

160
0

തിരുവനന്തപുരം: 15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്റെ ചിത്രം ഇന്നും ഓഫീസുകളിൽ വച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ ചിത്രത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്റെയും നരഹത്യകളുടേതും ആണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറകൾ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയാൻ കഴിയണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അങ്ങനെയാണെങ്കിൽ, സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ അവർ തയ്യാറാകണമെന്നും അദ്ദേഹം അറിയിച്ചു.

സിനിയ ഒ.ടി.ടി അഞ്ചു വർഷത്തെ മെമ്പർഷിപ്പ് ഇപ്പോൾ വെറും 999 രൂപയ്ക്ക്.! https://play.google.com/store/apps/details?id=in.inkers.PocketMovies&hl=en_IN&gl=US

Previous articleആൾക്കൂട്ടങ്ങൾ ഒഴിവാക്കണം: സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
Next articleഅഫ്ഗാനിലെ അവസാന അമേരിക്കൻ സൈനികൻ മടങ്ങുന്നു: രണ്ടു ദശാബ്ദത്തെ പോരാട്ടത്തിന് വിരാമം

LEAVE A REPLY

Please enter your comment!
Please enter your name here