Home India “നവീകരണമല്ല, ജാലിയൻ വാലാബാഗിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു” : കേന്ദ്രസർക്കാരിനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ്

“നവീകരണമല്ല, ജാലിയൻ വാലാബാഗിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു” : കേന്ദ്രസർക്കാരിനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ്

214
0

ന്യൂഡൽഹി: ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ സ്മാരകത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ സർക്കാറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നു. സ്മാരകത്തിനൊപ്പം തയ്യാറാക്കിയ ഹൈടെക് ഗാലറിയും സമീപത്തെ ലേസര്‍ ഷോയ്ക്കുമെതിരെ നിരവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്.

നവീകരണത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ചരിത്രത്തെ നശിപ്പിക്കുന്നുവെന്ന് ചിലര്‍ വ്യക്തമാക്കി. ഈ സ്മാരകങ്ങള്‍ കോര്‍പ്പറേറ്റ്‌വത്കരണത്തിന്റെ പ്രതീകങ്ങളാണെന്നും ചരിത്രസ്മാരകങ്ങള്‍ അതിന്റെ പൈതൃകമൂല്യം നഷ്ടപ്പെട്ട് ആധുനിക കെട്ടിടങ്ങളായി മാറുന്നുവെന്ന് ചരിത്രകാരനായ എസ്. ഇർഫാൻ ഹബീബ് ട്വീറ്റ് ചെയ്തു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും കോൺഗ്രസും ഇതിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

നവീകരിച്ച ജാലിയന്‍വാലാബാഗ് കോംപ്ലക്‌സ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ചരിത്രം കാത്തുസംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

Previous articleഅഫ്ഗാനിലെ അവസാന അമേരിക്കൻ സൈനികൻ മടങ്ങുന്നു: രണ്ടു ദശാബ്ദത്തെ പോരാട്ടത്തിന് വിരാമം
Next article“കൃഷ്ണന്റെ മഥുരയിലിനി ആരും മദ്യവും മാംസവും വിൽക്കില്ല”: യോഗി ആദിത്യനാഥിന്റെ നിരോധനാജ്ഞ

LEAVE A REPLY

Please enter your comment!
Please enter your name here